ലോകത്തിൽ ആദ്യമായി
റോബോട്ടുകൾ വിവാഹിതരായി
ടോക്കിയോ: ലോകത്തിൽ ആദ്യമായി റോബോട്ടുകളുടെ വിവാഹം നടന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ശനിയാഴ്ചയായിരുന്നു വിവാഹം. ഫ്രോയിസ്, യുകിരിൻ എന്നീ റോബോട്ടുകളാണ് വിവാഹിതരായത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന മേയ്‌വാ ഡെങ്കിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇവർ തന്നെയാണ് വരനായ ഫ്രോയിസിനെ ഒരുക്കിയത്. പരന്പരാഗതമായ വെളുത്ത ഗൗൺ ധരിച്ചാണ് വധുവായ യുകിരിൻ എത്തിയത്. വരൻ വധുവിനെ ചുംബനം നൽകി സ്വന്തമാക്കി. തുടർന്ന് വധൂവരന്മാർ കേക്ക് മുറിച്ചു. തുടർന്ന് ഓർക്കസ്ട്രേയുടെ ഗാനത്തിനൊപ്പം ഇരുവരും നൃത്തംചവിട്ടി. വിവാഹത്തിനായി ഹൃദയത്തിന്റെ മാതൃകയിൽ ഇരു റോബോട്ടുകളുടേയും ചിത്രങ്ങൾ വച്ച് പ്രത്യേകം ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നു. ചടങ്ങിൽ നൂറോളം ചെറു റോബോട്ടുകളും ഉണ്ടായിരുന്നു.
Prof. John Kurakar

No comments:
Post a Comment