ഉയരുന്ന വിദ്യാഭ്യാസ ചെലവും
കടകെണിയിലാക്കുന്ന വിദ്യാഭ്യാസവായ്പകളും

ഉന്നതവിദ്യാഭ്യാസത്തിന്റെ
വാതില്ക്കയലെത്തുമ്പോഴാണ് പഠനച്ചെലവെന്ന വിലങ്ങുതടി അവര്ക്കു മുന്നിലുയരുന്നത്.
സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസമെന്നത് ലക്ഷങ്ങളുടെ ഇടപാടായി ഇന്നു മാറിക്കഴിഞ്ഞു.
വിരലിലെണ്ണാവുന്ന സര്ക്കാിര്സീ്റ്റുകള്ക്കാ യി ബഹുഭൂരിപക്ഷത്തിനു
താണ്ടേണ്ട കടമ്പകള്‍ നിരവധിയാണ്. പ്രവേശനപ്പരീക്ഷയുടെ
അരിപ്പയിലൂടെ കടന്നുവരുന്നവര്ക്കു മാത്രമാണ്
അവിടെയുള്ള സീറ്റുകളിലിരിക്കാന്‍ നറുക്കുവീഴുന്നത്. ശേഷിച്ചവര്ക്ക്് സ്വകാര്യമേഖലതന്നെയാണു ശരണം. അവിടങ്ങളിലെ ഭാരിച്ച
ഫീസ് കാരണം പലരും ബാങ്കുകളിൽ
വായ്പയെടുക്കുന്നു . ചിലർ ഉന്നതവിദ്യാഭ്യാസ
മോഹം അവസാനിപ്പിക്കുന്നു
.വിദ്യാഭ്യാസവായ്പയുടെ ഉയർന്ന പലിശ പഠനം
തുടരുന്നതിന് തടസ്സമായിവരുന്നുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവര്ക്കു
മാത്രം വായ്പ നൽകുക എന്ന
നയമാണ് ബാങ്കുകൾ സ്വീകരിക്കുന്നത് .സാധാരണക്കാരനെ
ഉന്നതവിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടു വരാൻ കഴിയണമെങ്കിൽ
സർക്കാരിൻറെ സഹായത്തോടെ പലിശരഹിതവായ്പയോ തീരെ
കുറഞ്ഞ പലിശയിൽ
വായ്പയോ പാവപെട്ട കുട്ടികൾക്ക് നൽകണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment