Pages

Friday, January 9, 2015

പാരീസ് ഏറ്റുമുട്ടല്‍: ബന്ദികളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു


പാരീസ് ഏറ്റുമുട്ടല്‍: 
ബന്ദികളില്രണ്ട് പേര്കൊല്ലപ്പെട്ടു

ഫ്രഞ്ച് വാരിക 'ഷാര്‍ളി എബ്ദോ'യുടെ ഓഫീസില്‍ ആക്രമണം നടത്തി 12 പേരെ വധിച്ച സഹോദരന്മാരായ ഷെരിഫ് ക്വാച്ചി (32), സെയ്ദ് ക്വാച്ചി (34) എന്നിവരെ പിടികൂടാന്‍ പോലീസ് ശ്രമം തുടരുന്നതിനിടെ അക്രമികള്‍ ബന്ദികളാക്കിയ അഞ്ച് പേരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒളിസങ്കേതം വളഞ്ഞ തീവ്രവാദ വിരുദ്ധ സേനയും അക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. പ്രദേശം പൂര്‍ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ എയര്‍പോര്‍ട്ടിനു സമീപത്തെ ചെറു നഗരത്തിലെ ഗോഡൗണില്‍ ഒളിച്ചിരിക്കുന്ന അക്രമികളെ തുരത്താനുള്ള ശ്രമത്തിലാണ് പോലീസും തീവ്രവാദവിരുദ്ധ സേനയും. പ്രദേശത്ത് ഹെലികേപ്റ്ററുകളെയും സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്. പാരീസിലെ എ2 മോട്ടോര്‍വേയിലൂടെ അക്രമികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നാണ് പോലീസ് ഗോഡൗണിലെത്തിയതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രദേശത്തെ വീടുകളിലെ താമസക്കാരോട് പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളുകളില്‍ തന്നെ ഇരുത്താനും നഗരസഭയുടെ വെബ്‌സൈറ്റിലൂടെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗോഡൗണിലുള്ളത് 'ഷാര്‍ളി എബ്ദോ'യില്‍ അക്രമം നടത്തിയവരാണോ എന്ന് ഉറപ്പില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പെരേര ഹെന്‍റി ബ്രാന്‍ഡറ്റ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വളഞ്ഞിരിക്കുന്ന കെട്ടിടത്തില്‍ രണ്ടുപേര്‍ ഒളിച്ചിരിക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമണത്തില്‍ പങ്കെടുത്ത മൂന്നാമനെന്ന് കരുതുന്ന ഹമീദ് മൊറാദ് (18) കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.ഇതിനിടെ വ്യാഴാഴ്ച പാരീസിന് തെക്ക് മോണ്‍ട്രോയില്‍ ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രം പോലീസ് പുറത്തുവിട്ടു. ഇവര്‍ അപകടകാരികളും ആയുധങ്ങളും കൈവശമുള്ളവരുമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി
.

                          പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: