Pages

Friday, January 9, 2015

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം
+
         കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കാവല്‍ മുഖ്യമന്ത്രിയായിരുന്നു ഉമര്‍ അബ്ദുള്ള ഇന്ന് രാജിവെച്ചതിനെ തുടര്‍ന്നാണിത്. ജമ്മുവില്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രധാന കക്ഷികള്‍ക്കൊന്നും മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 24ന് ഉമര്‍ അബ്ദുള്ള മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ജമ്മു ഗവര്‍ണര്‍ എന്‍ എന്‍ വോറ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ സഖ്യ ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയും രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെണ്ടെങ്കിലും ഇവര്‍ക്ക് സമവായത്തില്‍ എത്താനായില്ല.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: