ഭീകരതെക്കെതിരെ
രാജ്യം ഒന്നിക്കണം
ഭീകരതെക്കെതിരെ രാജ്യം ഒന്നിക്കണം
.രാജ്യം നേരിടുന്ന ഏറ്റവും വലിയ
ഭീഷണി അതിർത്തി കടന്നെത്തുന്ന ഭീകര പ്രവർത്തനങ്ങളാണ്
രാഷ്ട്രീയകക്ഷികൾ. ഭീകരതയെ നേരിടാൻ ഒരേ
മനസ്സോടെ ഒന്നിക്കണം
.ഭീകരതയെ നേരിടുന്നതില്‍
രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
. പാകിസ്‌താനില്‍ നിന്നു കടല്‍മാര്‍ഗമെത്തി ഇന്ത്യയില്‍
ആക്രമണം നടത്താനെന്നു കരുതുന്ന നീക്കം പുതുവര്‍ഷപ്പുലരിയില തീരരക്ഷാസേന പരാജയപ്പെടുത്തിയ സംഭവം വിവാദമായത് ഒരിക്കലും
സംഭവിക്കരുതാത്തതായിരുന്നു.
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തു
നിന്ന് 365 കിലോമീറ്റര്‍ അകലെ ദുരൂഹ സാഹചര്യത്തില്‍
കണ്ടെത്തിയ ബോട്ട് തടഞ്ഞ് പരിശോധന
നടത്താന്‍ തീരരക്ഷാസേന ശ്രമിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ സ്‌ഫോടനം
നടത്തി ബോട്ട് മുക്കിയെന്നാണ് ഔദ്യോഗികഭാഷ്യം.
മുംബൈ മാതൃകയില്‍ തീരത്ത് ഭീകരാക്രമണം
നടത്താനോ കടലില്‍ പടക്കപ്പലുകളെ ആക്രമിക്കാനോ
സ്‌ഫോടകവസ്‌തുക്കള്‍
കടത്തിക്കൊണ്ടുവരാനോ ഉള്ള ശ്രമമാണു നടന്നതെന്നാണു
നിഗമനം.രാജ്യത്തെ ജനങ്ങള്‍ വലിയൊരു
ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലായിരുന്നു. രാജ്യത്തെ ഇന്റലിജന്‍സ്,
പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് അഭിമാനത്തിലും. എന്നാല്‍ പിന്നീട് ഈ
സംഭവത്തിനു രാഷ്‌ട്രീയ മാനങ്ങള്‍
കൈവന്നതോടെ ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ട
അവസ്‌ഥയിലേക്കു കാര്യങ്ങള്‍
നീങ്ങുകയാണ്.
രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഭീകര
പ്രവര്ത്തനവുമായി ബന്ധപെട്ടു അനാവശ്യ
വിവാദങ്ങൾ ഉണ്ടാക്കരുത്
. വിവാദങ്ങള്‍ ജനങ്ങളുടെ മനസില്‍ കരിനിഴല്‍
വീഴ്‌ത്താനേ ഉതകൂ.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഭദ്രതയ്‌ക്കും ഭീഷണിയാകുന്ന വിഷയങ്ങളില്‍
രാഷ്‌ട്രീയകക്ഷികള്‍ പക്വത
കാണിക്കേണ്ടതാണ്. ഇതിനു വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളും പ്രസ്‌താവനകളും
ഒഴിവാക്കണം. വിലകുറഞ്ഞ പ്രസ്‌താവനകള്‍
നടത്തി രാജ്യത്തിന്റെ അഭിമാനം പണയം വയ്‌ക്കുന്ന തലത്തിലേക്ക് നേതാക്കന്മാര്‍
തരംതാഴരുത്. ഭാരതത്തിന്റെ ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെ ലോകരാഷ്ട്രങ്ങൾ വീക്ഷിക്കുന്നുണ്ടാകും
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment