Pages

Wednesday, January 7, 2015

കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


കഥകളി കലാകാരന്മാര്‍ക്കായി കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആംഗ്യാഭിനയത്തികവ്, അവതരണ നൈപുണി, വേഷഭംഗി, ആകര്‍ഷകത്വം എന്നിവയിലൂടെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് ആസ്വാദകശ്രദ്ധ നേടിയിട്ടുള്ള കഥകളികലാകാരന്മാര്‍ക്ക് എന്‍ട്രികള്‍ അയക്കാം. 5,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ബയോഡാറ്റായും വിശദീകരണങ്ങളുമടങ്ങുന്ന അപേക്ഷകള്‍ 20ന് മുമ്പ് ജനറല്‍ സെക്രട്ടറി, കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി കലാമണ്ഡലം, പടിഞ്ഞാറ്റിന്‍കര, കൊട്ടാരക്കര 691506 എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9495431204, 9946524705, 9400453903.

 ജോണ്‍ കുരാക്കാർ 


No comments: