വൈക്കം കായലിനെ സംരക്ഷിക്കണം
വൈക്കം കായലിന് മരണമണി മുഴക്കികൊണ്ട് വ്യാപകമായി മാലിന്യം കായലിലേക്ക് തള്ളുന്നു. പ്ലാസ്റ്റിക്ക്മാലിന്യമുള്പ്പെടെയുള്ളവ കായലില്‍ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ്.തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ആശുപത്രികളും കക്കൂസ് മാലിന്യം ഉള്പ്പെടെയുള്ളവ കായലിലേക്ക് തള്ളുന്നുണ്ട്. ഇത് വ്യാപക പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. സമീപത്തെ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്കും ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഇല്ല. ഇതുകൂടാതെ രാത്രിയില്‍ വിദൂരപ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം കായല്ത്തീരങ്ങളിലും ഇത്തിപ്പുഴ, മുറിഞ്ഞപ്പുഴ, പൂത്തോട്ട പാലങ്ങള്ക്ക് സമീപവും തള്ളുന്നുണ്ട്.
ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കോട്ടയംഎറണാകുളം റോഡില്‍ വലിച്ചെറിയുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കായലിന്റെ തീരങ്ങള്‍ പലതും മാലിന്യകൂമ്പാരങ്ങളായി തീര്ന്നിട്ടുണ്ട്. കായലിന് സമീപത്തെ സ്ഥാപനങ്ങളും വീടുകളും സെപ്റ്റിക്ക് ടാങ്കിന്റെ കുഴലുകള്‍ കായലിലേക്ക് വയ്ക്കുന്നുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. മലിനീകരണ ഭീഷണി നേരിടുന്ന വൈക്കം കായലിനെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment