Pages

Sunday, January 11, 2015

യുവതി ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞത്‌ പ്രസവത്തിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌

യുവതി ഗര്ഭിണിയാണെന്ന്അറിഞ്ഞത്പ്രസവത്തിന്ഒരു മണിക്കൂര്മുന്പ്
mangalam malayalam online newspaperന്യുയോര്‍ക്ക്‌: യുവതി, താന്‍ ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞത്‌ പ്രസവത്തിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌. അമേരിക്കയിലെ മാസാച്യൂസെറ്റ്‌സിലാണ്‌ സംഭവം. കാറ്റി ക്രോപാസ്‌ എന്ന 23കാരിയായ യുവതിയാണ്‌ പ്രസവത്തിന്‌ തൊട്ടുമുന്‍പ്‌ വരെ അക്കാര്യം അറിയാതിരുന്നത്‌. വയറ്‌ വേദനയ്‌ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ കാറ്റി താന്‍ ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞത്‌.
വയറ്‌ വേദനയെ തുടര്‍ന്ന്‌ മുത്തശിയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തിയ യുവതി ഗര്‍ഭിണിയാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഒരു മണിക്കൂറിനകം കാറ്റിയ്‌ക്ക് പ്രസവവേദന ആരംഭിക്കുകയും സുന്ദരനായ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയുമായിരുന്നു.

താന്‍ ഗര്‍ഭിണിയാണെന്ന്‌ ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചപ്പോള്‍ തമാശ പറയുകയാണെന്നാണ്‌ കരുതിയതെന്ന്‌ കാറ്റി പറഞ്ഞു. താന്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായും യുവതി അവകാശപ്പെടുന്നു. ഏതായാലും അപ്രതീക്ഷിതമായി അമ്മയും അച്‌ഛനുമായതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ്‌ കാറ്റിയും കാകുകന്‍ ഡാന്‍ കെഫിയും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: