പാരീസ് ദുരന്തം : ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ദുഖം രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം ഭീകരന്മാരുടെ അക്രമണത്തില്‍ മരണം വരിച്ച ചാര്‍ലി ഹെബേ്‌ദാ മാദ്ധ്യമ പ്രവര്‍ത്തകരുടെ സ്‌മരണയ്‌ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ബര്‍ലിനിലെ ഫ്രഞ്ച് എംബസിയിലെ ബുക്കില്‍ അനുശോചന കുറിപ്പെഴുതി ജര്‍മനിയുടെ ദുഖം അറിയിച്ചു.
ജര്‍മന്‍ ജനതയുടെ അഗാധ സ്‌നേഹവും സഹതാപവും പൂര്‍ണ്ണമായും ഫ്രഞ്ചു ജനതയ്‌ക്കൊയ്‌ക്കൊപ്പമുണ്‌ടെന്നും, അകാലത്തില്‍ മരിച്ചവരുടെ ആത്മശാന്തിയ്‌ക്കായി പ്രാര്‍ത്ഥിയ്‌ക്കുകയും ചെയ്യുന്നുവെന്ന് രേഖപ്പെടുത്തി. ഫ്രാന്‍സിനൊപ്പം ജര്‍മനിയും ഭീകരര്‍ക്കെതിരെ ശക്‌തമായി പൊരുതുമെന്നും സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു കൈകോര്‍ത്തെന്നും മെര്‍ക്കല്‍ പറഞ്ഞു. പത്രസ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളുടെ മുഖമുദ്രയാണെന്നു ചൂണ്ടിക്കാട്ടിയ മെര്‍ക്കല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍കൊണ്ട് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാവില്ല എന്നും ബര്‍ലിനില്‍ അവര്‍ പറഞ്ഞു.
ഇതിനിടെ ജര്‍മനിയിലെ ഇസ്‌ളാം വിരുദ്ധ ഗ്രൂപ്പായ പെഗിഡ തിങ്കളാഴ്‌ച നടത്താനിരിയ്‌ക്കുന്ന പ്രകടനത്തില്‍ അംഗങ്ങള്‍ കൈത്തണ്ടയില്‍ കറുത്ത റിബണ്‍ ധരിച്ചു പങ്കെടുക്കുമെന്നും അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment