Pages

Monday, January 12, 2015

എല്ലാ മലയാളികളും കൂട്ട ഓട്ടത്തിൽ പങ്കുചേരണം

എല്ലാ മലയാളികളും  
കൂട്ട ഓട്ടത്തിൽ  പങ്കുചേരണം

John Kurakar'കാണികളാകാതെ നമുക്ക് കളത്തില്ഇറങ്ങാം' എന്നതാണ് വരാന്പോകുന്ന ദേശീയ ഗെയിംസിന്റെ മുന്നോടിയായുള്ള 'റണ്കേരള റണ്ണി'ന്റെ മാന്ത്രികവചനം.കേരളത്തിൽ  നടക്കുന്ന  ദേശിയ ഗെയിംസ്  ഒരു ചരിത്രമായി മാറട്ടെ..കൂട്ടയോട്ടം  മലയാളികളുടെ  ജീവിതത്തില്‍  തന്നെ  പല മാറ്റങ്ങൾ  വരുത്താൻ  ഉതകട്ടെ ., അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി മലയാളിസമൂഹത്തെ ഒന്നടങ്കം കൊടും കടക്കെണിയിലേക്കാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. അപായകരമാംവണ്ണം ഭാവിയില്നിന്ന് കടമെടുത്തുകൊണ്ട് വര്ത്തമാനകാലം കെട്ടിപ്പടുക്കാന്ബദ്ധപ്പെടുന്ന ഒരു ജനതയായി നാം മാറിയിരിക്കയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്കടബാധ്യതയുള്ളത് മലയാളികള്ക്കാണെന്നാണ് കേന്ദ്രസര്ക്കാറിന്റെ നാഷണല്സാമ്പിള്സര്വേ ഓഫീസ് നടത്തിയ പഠനം വെളിവാക്കുന്നത്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലും നഗരമേഖലയിലും ഏതാണ്ട് പകുതി കുടുംബങ്ങള്കടബാധ്യതയില്അകപ്പെട്ടിരിക്കയാണ്. ഗ്രാമീണ മേഖലയില്ഒരു മലയാളി കുടുംബത്തിന്റെ ശരാശരി കടം 1,47,402 രൂപയാണെങ്കില്നഗരത്തില്അത് 1,74,320 രൂപയാണ്. ഇതോടൊപ്പം തിരിച്ചടയ്ക്കാനുള്ള വായ്പത്തുകകൂടി കൂട്ടുമ്പോള്അത് യഥാക്രമം ഗ്രാമത്തില്‍ 2,97,752 രൂപയും നഗരത്തില്‍ 3,71,277 രൂപയുമാകും. കുടുംബങ്ങള്ഒരുപോലെ കൂടുതല്കടക്കെണിയിലേക്കാണ് നീങ്ങുന്നതെന്ന് പഠനറിപ്പോര്ട്ട് കാണിക്കുന്നു. കടം മലയാളിയുടെ  ഒരു പ്രത്യകതയായി  മാറിയിരിക്കുകയാണ് . മാറിയ  ജീവിതശൈലി മലയാളികളെ ചതിച്ചുകൊണ്ടിരിക്കയാണെന്നുവേണം വിചാരിക്കാന്‍. ഇത്തിരി മിഥ്യാഭിമാനവും അന്തസ്സും സംരക്ഷിക്കാന്വേണ്ടിയുള്ള പരക്കംപാച്ചിലില്മലയാളി ജീവിതം ഇന്ന് എവിടെയാണ് ചെന്നെത്തിയിരിക്കുന്നതെന്ന്  ആത്മപരിശോധന നടത്തുന്നത്  നല്ലതാണ്മാറിയ ജീവിതശൈലി ഒട്ടേറെ ജീവിതശൈലീരോഗങ്ങളുടെ കെണിയില്മലയാളിയെ  അകപെടുത്തിയിരിക്കുകയാണ്കൃഷിയില്നിന്നും കായികാധ്വാനത്തില്നിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന മഹാഭൂരിപക്ഷം മലയാളികളും ഇന്ന് മധ്യവയസ്സിലെത്തുന്നതിന് മുമ്പുതന്നെ രക്തസമ്മര്ദത്തിന്റെയും പ്രമേഹത്തിന്റെയും പിടിയില്അകപ്പെട്ടുവരികയാണ്. വിഷം പുരണ്ട ഭക്ഷണശൈലിയും അമിത മദ്യപാനവും അവരെ കരള്രോഗങ്ങള്ക്കും കാന്സറിനും അടിമയാക്കി മാറ്റുന്നു. ഇതിനിടയിലാണ് ഭാവിയില്നിന്ന് കടമെടുത്ത് സ്വന്തം ജീവിതത്തെ എന്നെന്നേക്കുമായി കടക്കെണിയിലകപ്പെടുത്തി മലയാളി വര്ത്തമാനം മെനയുന്നത്.കടകെണിയിൽ നിന്ന്  കരകേറാൻ  കഴിയാത്ത പലരും  ആത്മഹത്യയിൽ  എത്തുന്നു . കൂട്ടയോട്ടം കായികാധ്വാനത്തിന്റെ  മഹത്വം  മലയാളി അറിയട്ടെ .കണക്കുകൂട്ടി  ജീവിക്കാൻ  അവൻ  പഠിക്കട്ടെ . സ്വന്തം  ആവശ്യത്തിനുള്ള  പച്ചക്കറിയെങ്കിലും  അവൻ  സ്വന്തം ഭൂമിയിൽ വിളയിക്കട്ടെ. ദിവസവും കുറെ സമയം  ഓടിയില്ലെങ്കിലും നടക്കനെങ്കിലും  കഴിയട്ടെ . കൂട്ടയോട്ടം  മലയാളിയുടെ  ജീവിതത്തിനു  ഒരു വസിതിരിവാകട്ടെ .


പ്രൊഫ്‌. ജോണ്കുരാക്കാർ

No comments: