Pages

Tuesday, January 6, 2015

1,400 ആഡംബംര കാറുകളുമായി കപ്പൽ മറിഞ്ഞു

1,400 ആഡംബംര കാറുകളുമായി കപ്പൽ മറിഞ്ഞു
ship-1 
സതാംപ്റ്റണിൽ നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട ഹോ ഒസാക്ക എന്ന ചരക്കുകപ്പൽ നിയന്ത്രണം വിട്ട് കടലിൽ മറിഞ്ഞു. 1,400 ആഢംബര വാഹനങ്ങളുമായി ജർമ്മനിയിലേയ്ക്ക് പുറപ്പെട്ട കപ്പലാണ് 45 ഡിഗ്രി ചെരിവോടെ മറിഞ്ഞത്. കപ്പലിനകത്ത് ഉണ്ടായിരുന്ന 25 ക്രൂ അംഗങ്ങളെ തീരദേശസേനയുടെ ഹെലികോപ്റ്ററും ലൈഫ് ബോട്ടുകളും ഉപയോഗിച്ച് രക്ഷപ്പെടുത്തി.
കപ്പൽ ഉയർത്താനുള്ള ആദ്യ ശ്രമങ്ങൾ ഫലം കണ്ടില്ലെന്ന് മാത്രമല്ല, കപ്പൽ 45 ഡിഗ്രി ചെരിയുകയും ചെയ്തു. കപ്പൽ ചെരിയാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിത ഭാരം കയറ്റിയതാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
റോൾസ് റോയ്‌സ്, ബെന്റ്‌ലി എന്നിവയുൾപ്പെടെയുള്ള അത്യാഢംബര കാറുകളായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ ബ്രാമ്പിൾ ബാങ്കിലെ സൊലന്റിൽ ചരിഞ്ഞ സിങ്കപ്പൂർ രജിസ്‌ട്രേഷനുള്ള കപ്പലിന് 51,000 ടൺ ഭാരമുണ്ടായിരുന്നു.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: