Pages

Tuesday, December 30, 2014

VARINJAVILA ST.MARYS’S ORTHODOX CHURCH PROVED TO BE AN EPITOME FOR CULTURL AND RELIGIOUS UNITY(ശിവഗിരി തീര്‍ഥാടകര്‍ക്ക് വരിഞ്ഞവിള ഓർത്തഡോൿസ്‌ പള്ളിയില്‍ സ്വീകരണം)

VARINJAVILA ST.MARYS’S ORTHODOX CHURCH PROVED TO BE AN EPITOME FOR CULTURL AND RELIGIOUS UNITY
ശിവഗിരി തീര്‍ഥാടകര്‍ക്ക് വരിഞ്ഞവിള 
ഓർത്തഡോൿസ്‌ പള്ളിയില്‍ സ്വീകരണം

ശിവഗിരി തീര്‍ഥാടകര്‍ക്ക് വരിഞ്ഞവിള സെന്റ് മേരീസ് പള്ളിയില്‍ നല്‍കിയ സ്വീകരണം മാനവരാശിക്ക് നന്മയുടെ മതമോതിയ ശ്രീനാരായണ ഗുരുദേവനുള്ള സമര്‍പ്പണമായി. ഒപ്പം മതം കലഹമാക്കുന്ന പുത്തന്‍ സമൂഹത്തിനുള്ള സന്ദേശവും. പുത്തൂരില്‍നിന്നും വര്‍ക്കലയിലേക്ക് പുറപ്പെട്ട പദയാത്രയ്ക്കാണ് വരിഞ്ഞവിള സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശവാസികളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്.
ശിവ ഗിരി തീര്തടകരെ വരിഞ്ഞവിള പള്ളിയിൽ
വികാരി കോശി വരിഞ്ഞവിള അച്ഛന്റെ
 നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
കുരിശ്ശടിക്ക് മുന്നില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. ജാഥാ ക്യാപ്ടന്‍ പി.എന്‍.സജിയെ ഹാരാര്‍പ്പണം ചെയ്തായിരുന്നു സ്വീകരണം. പള്ളിയിലെത്തിയ തീര്‍ഥാടകര്‍ ദൈവദശക പ്രാര്‍ഥന നടത്തി. നിഷ്‌കളങ്കരും സത്യം പറയുന്നവരും ദൈവഭക്തിയോടെ ജീവിക്കുന്നവരുമാണ് യഥാര്‍ഥ വിശ്വാസികളെന്ന് ശിവഗിരി മഠത്തിലെ കൃഷ്ണാനന്ദ സ്വാമി സ്വീകരണ യോഗത്തില്‍ പറഞ്ഞു. സെന്റ് മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബോബന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ബിനി അശോക്, പ്രഥമാധ്യാപിക സരോ ഡാനിയേല്‍, മധു മാറനാട്, എഴുകോണ്‍ രാജ്‌മോഹന്‍, ഡോ. ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ. കോശി ജോര്‍ജ് വരിഞ്ഞവിള സ്വാഗതം പറഞ്ഞു. തീര്‍ഥാടകര്‍ക്കെല്ലാം ഉച്ചഭക്ഷണവും നല്‍കിയാണ് വിശ്വാസികള്‍ യാത്രയാക്കിയത്. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: