TRIBUTE PAID TO N.L
BALAKRISHNAN,ACTOR AND PHOTOGRAPHER
എൻ.എൽ.ബാലകൃഷ്ണന് ആദരാഞ്ജലി
Malayalam film actor and still-photographer N L Balakrishnan died at the Medical College Hospital here, his family said on Friday.The 72-year-old actor was suffering from prolonged illness for some time.A diploma-holder in painting, Balakrishnan entered the tinsel world as a still photographer and later turned to acting.He was associated with over 150 films as still photographer and appeared in major and minor roles in around 100 movies. His performances in movies like ‘Kakkothikkavile Appooppan Thadikal’,‘Pattanapravesham’ and ‘Joker’ won him appreciation.Balakrishnan’s close association with eminent filmmakers like G Aravindan, John Abraham, Bharathan and Padmarajan helped him in becoming a frequent presence in parallel cinema of the 1970s and 80s.The actor, who passed away, last night, is survived by his wife Nalini.
ചലച്ചിത്ര
നടനും ഫോട്ടോഗ്രാഫറുമായിരുന്ന എൻ.എൽ.
ബാലകൃഷ്ണൻ (72) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു
അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്കാരം
ഇന്നുച്ചയ്ക്ക് രണ്ടിന് ഇളയമകളുടെ വസതിയായ
പൗഡിക്കോണം മുക്കുക്കട, ആവുകുളം 'ശിവാലയം' വീട്ടുവളപ്പിൽ.നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ
വേഷം കൈകാര്യം ചെയ്തിട്ടുള്ള
ബാലകൃഷ്ണൻ ഫോട്ടോഗ്രാഫി രംഗത്ത് തന്റേതായ മുദ്ര
പതിപ്പിച്ചയാളാണ്. കേരള കൗമുദിയിൽ പതിനൊന്നു
വർഷം ഫോട്ടോ ജേർണലിസ്റ്റായിരുന്നു.
സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമാ രംഗത്ത് പ്രവേശിച്ച
അദ്ദേഹം പിന്നീട് പ്രശസ്തരായ നിരവധി
സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 123 സിനിമകളിലും അഭിനയിച്ചു.
നാരായണൻ ലക്ഷ്‍മി ബാലകൃഷ്ണൻ
എന്ന എൻ.എൽ.
ബാലകൃഷ്ണൻ 1943ന് തിരുവനന്തപുരം
പൗഡിക്കോണത്താണ് ജനിച്ചത്. ഫൈൻ ആർട്സ്
കോളേജിൽ നിന്ന് പെയിന്റിംഗിൽ ഡിപ്ലോമ
നേടിയിട്ടുണ്ട്. സ്റ്റിൽ ഫോട്ടോഗ്രാഫറായി സിനിമയിലെത്തിയ
അദ്ദേഹം പിന്നീട് അഭിനയരംഗത്തേക്കും കടന്നു.
ജി അരവിന്ദൻ, അടൂർ
ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം,
പത്മരാജൻ തുടങ്ങി നിരവധി പ്രമുഖരുടെ
ഉൾപ്പെടെ 170 ഓളം ചിത്രങ്ങളിൽ
സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്.രാജീവ് അഞ്ചലിന്റെ 'അമ്മാനം
കിളി' എന്ന ചിത്രത്തിലൂടെയാണ് നടൻ
എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ
രംഗപ്രവേശം. ജോക്കർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ
താടികൾ, പട്ടണപ്രവേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ
അദ്ദേഹം തിളങ്ങി. ബ്ലാക്ക് ആന്റ്
വൈറ്റ് എന്ന പേരിൽ പുസ്‍തകവും രചിച്ചിട്ടുണ്ട്.
2012ൽ കേരള ഫിലിം ക്രിട്ടിക്സ്
അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ അവാർഡും
കേരള ലളിതകലാ അക്കാദമിയുടെ
ശ്രേഷ്‌ഠ കലാകാരന്മാർക്കുള്ള
പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ
മെട്രോ സ്റ്റുഡിയോ, ശിവൻസ് സ്റ്റുഡിയോ, രൂപലേഖാ
സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളിൽ
നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔൺ
ഓഫ് കേരള എന്ന
അനാഥാലയത്തിൽ ഫാദർ ബ്രാഹാൻസയുടെ കീഴിൽ
കുട്ടികൾക്ക് ഫോട്ടോഗ്രാഫിയും പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതൽ 1979 വരെയാണ് കേരള
കൗമുദിയുടെ തിരുവനന്തപുരം ഓഫീസിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി
ജോലി ചെയ്തത്.ഭാര്യ:
നളിനി. മക്കൾ: കുഞ്ഞുമോൾ,
ജയാബാലൻ, ജയകൃഷ്ണൻ. മരുമക്കൾ: മധുസൂദനൻ,
സാബുകുമാർ.
No comments:
Post a Comment