ഫീലിപ്പീന്സ് വീണ്ടും ചുഴലിക്കൊടുങ്കാറ്റ്
('ഹാഗുപിറ്റ്') ഭീഷണിയില്
ഫിലിപ്പീന്‍സില്‍ വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണി. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുള്ള ചുഴലിയാണ് പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ടതെന്ന് കാലാവസ്ഥ വകുപ്പധികൃതര്‍ അറിയിച്ചു.
'ഹാഗുപിറ്റ്' എന്ന് പേരിട്ട ചുഴലി ശനിയാഴ്ചയോടെ ഫിലിപ്പീന്‍സിന്റെ കിഴക്കാന്‍ ഭാഗങ്ങളില്‍ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്.
ആയിരങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഹാഗുപിറ്റ് മണിക്കൂറില്‍ 305 മുതല്‍ 370 കിലോമീറ്റര്‍ വരെ ശക്തിപ്രാപിച്ചേക്കുമെന്നാണ് അമേരിക്കാ നാവികസേനയുടെ കൊടുങ്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാശം വിതച്ച 'ഹയാന്‍' ചുഴലിയുടെ ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് രാജ്യം വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിലായത്.
പരമാവധി നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി പ്രസിഡന്റ് ബെന്‍ഗിനോ അക്വിനോ പറഞ്ഞു. 'ഹയാന്‍' വീശിയ മേഖലകളിലൂടെയായിരിക്കും ഹാഗുപിറ്റും വീശുകയെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞ നവംബറിലായിരുന്നു ഹയാന്‍ രാജ്യത്ത് വന്‍ നാശനഷ്ടം വിതച്ചത്. ദുരന്തത്തില്‍ 7,350 പേര്‍ മരിച്ചതായാണ് കണക്ക്.
ഫിലിപ്പീന്‍സിന് 700 കിലോമീറ്റര്‍ അകലെയാണ് ചുഴലിയിപ്പോഴുള്ളത്. ചുഴലിക്കൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും കപ്പലുകള്‍ തുറമുഖം വിടരുതെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Prof. John Kurakar
No comments:
Post a Comment