Pages

Wednesday, December 24, 2014

GOVT TO CONFER BHARAT RATNA ON VAJPAYEE AND MM MALAVIYA

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന
Former Prime Minister Atal Bihari Vajpayee, a charismatic practitioner of consensual politics who found acceptability across the political spectrum, was picked for the country's highest civilian honour Bharat Ratna, an award that was also bestowed on late freedom fighter and Hindu Mahasabha leader Madan Mohan Malviya.The announcement of the decision taken by the Modi government came ahead of the birthday of Vajpayee, who turns 90, and the 153rd birth anniversary of Malviya on Thursday."The President has been pleased to award Bharat Ratna to Pandit Madan Mohan Malviya (posthumously) and to Atal Bihari Vajpayee," a Rashtrapati Bhavan press communiqué said.With today's decision, the number of those bestowed with the Bharat Ratna award goes up to 45. Last year, cricketer Sachin Tendulkar and scientist C N R Rao were chosen for the honour.
The first BJP Prime Minister who was in office between 1998 and 2004, Vajpayee has faded from public life due to age-related illness. He is lauded as a statesman and the moderate face of BJP whose respect for political adversaries was a striking feature of his personality.As prime minister, he has been credited with conceiving the golden quadrilateral infrastructure project and was praised for his bold peace initiative with Pakistan.India's longest serving prime minister outside Congress party, Vajpayee's detractors called him the "mask" of RSS but still they always had good words for him.Prime Minister Narendra Modi said the conferment of Bharat Ratna on Malviya and Vajpayee was a "fitting recognition" of the services of the "illustrious stalwarts" to the nation.Describing Vajpayee as one of the greatest communicators that India has ever seen, Union Minister Arun Jaitley said he made his presence felt at the national level and was committed to peace in Southeast Asia.
The Presidential announcement was also greeted across the political divide with Congress, West Bengal Chief Minister Mamata Banerjee and Janata Dal-United leader Nitish Kumar, who were ministers in his cabinet, welcoming the award.However, Congress hoped that the Modi government would follow the 'raj dharma' (duty of the rulers) and secularism. This was an apparent reference to Vajpayee's advice to Modi in the aftermath of the 2002 post-Godhra riots.The other awardee Malviya was a multifaceted personality. He was an educationist who founded the Banaras Hindu University and became one of the torchbearers of the freedom struggle acting as a bridge between the Moderates and the Extremists.Known for his espousal of Hindu nationalism- being one of the initial leaders of the far -right Hindu Mahasabha - Malviya was a social reformer and a successful Parliamentarian.
Born on December 25, 1861, Malviya was catapulted into the political arena immediately after his moving speech at the second Congress session held in Kolkata in 1886. He was President of INC in 1909 and 1918.The recommendation for Bharat Ratna is made by the prime minister himself to the President. No formal recommendation for this is necessary.Last year, when the UPA government had announced Bharat Ratna for Tendulkar and Rao, the BJP had criticised Congress for ignoring Vajpayee's contribution to the nation.Some of the prominent personalities who were chosen for the honour included C Rajagopalachari, Dr Sarvepalli Radhakrishnan, C V Raman, Jawaharlal Nehru, Mother Teresa, Lata Mangeshkar, Jaya Prakash Narain and J R D Tata.
   മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന. രാജ്യത്തെ പരമോന്നത പുരസ്‌കാരം നല്‍കാന്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കുന്ന ആദ്യ ബി.ജെ.പി നേതാവാണ് വാജ്‌പേയി.മരണാനന്തര ബഹുമതിയായാണ് മദന്‍ മോഹന്‍ മാളവ്യക്ക് ഭാരതരത്‌ന നല്‍കുക. നാളെ വാജ്‌പേയിയുടെ പിറന്നാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനിത് പിറന്നാള്‍ സമ്മാനവുമാണ്. മോദി ഇന്നു തന്നെ വാജ്‌പേയിയെ സന്ദര്‍ശിക്കും. മദന്‍ മോഹന്‍ മാളവ്യയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.രാജ്യം കണ്ട രാഷ്ടതന്ത്രജ്ഞരിലൊരാളാണ് വാജ്‌പേയി. 1924 ഡിസംബര്‍ 25 ന് ജനിച്ച അദ്ദേഹം ഇന്ത്യയുടെ 11ാമത് പ്രധാനമന്ത്രിയാണ്. കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. 

നാല്‍പ്പതുവര്‍ഷത്തിലേറെയായി ദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹം ഒമ്പതു തവണ ലോക്‌സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. 2009 ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള എം.പിയായിരുന്നു. മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്നു വാജ്‌പേയി. രാഷ്ട്രീയ നേതാവെന്നതിലുപരി സാഹിത്യമണ്ഡലത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1861 ല്‍ ജനിച്ച, മഹാനാമ എന്നറിയപ്പെടുന്ന മദന്‍ മോഹന്‍ മാളവ്യ ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയും രണ്ടു തവണ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയായ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനാണ് അദ്ദേഹം. 1924 മുതല്‍ 22 വര്‍ഷം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു മദന്‍ മോഹന്‍ മാളവ്യ. 1946ലാണ് അദ്ദേഹം അന്തരിച്ചത്.

Prof. John Kurakar


No comments: