Pages

Wednesday, December 10, 2014

FACE BOOK OFFERS RS 2 CR PACKAGE TO IIT BOMBAY GIRL AASTHA AGRAWAL

ആസ്തയെ ഫെയ്‌സ്ബുക്കിലെടുത്തു.
 ശമ്പളം രണ്ട് കോടി രൂപ

An IIT-Bombay student has claimed to have received a job offer of two crore rupees from the social networking site Facebook.Aastha Agrawal (20), a fourth-year student of Computer Science at IIT-B, had completed her third-year internship in the company’s headquarters in California in May-June this year following which the company gave her the pre-placement offer.“I am very happy and excited with the offer and will join in the Headquarters after completing my 8th semester,” Aastha, who is home in Jaipur for winter vacations, said.
She said the company was satisfied with her work during the internship and offered her the job soon after and added that she will be joining the job in October next year.
Her father, Ashok Agrawal, is executive engineer at Rajasthan Vidyut Prasaran Nigam Limited (RVPNL) here whereas her elder sister is a chemical engineer.
Aastha had secured seventh-rank in state in National Talent Search Examination in school and also won silver medal in International Junior Science Olympiad. She had also been selected to represent India at the Junior Science International Olympiad in 2009.
ഒന്നരക്കോടി രൂപയ്ക്ക് ഖരഗ്പുര്‍ ഐ.ഐ.ടി. വിദ്യാര്‍ഥിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയില്‍നിന്നുള്ള മറ്റൊരു 'മിടുക്കി'ക്കും ഫെയ്‌സ്ബുക്കിന്റെ ക്ഷണം. ബോംബെ ഐ.ഐ.!ടി. വിദ്യാര്‍ഥിനി ആസ്ത അഗര്‍വാളിനെ പ്രതിവര്‍ഷം രണ്ട് കോടി രൂപ ശമ്പളവാഗ്ദാനത്തോടെയാണ് ഫെയ്‌സ്ബുക്ക് ക്ഷണിച്ചത്.ഇക്കഴിഞ്ഞ ജൂണിലാണ് ആസ്തയ്ക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍, അടുത്തിടെ ഖരഗ്പുര്‍ ഐ.ഐ.ടി. വിദ്യാര്‍ഥിക്ക് ഒന്നരക്കോടി രൂപ ശമ്പളവാഗ്ദാനം ലഭിച്ചതിന്റെ വാര്‍ത്ത കണ്ടതോടെയാണ് തന്റെ വാര്‍ത്താപ്രാധാന്യം അവര്‍ തിരിച്ചറിഞ്ഞത്. 'അടുത്തിടെയാണ് ഞാന്‍ എനിക്ക് വാഗ്ദാനം ചെയ്ത തുക എത്ര രൂപയുണ്ടാകുമെന്ന് കണക്കുകൂട്ടിയത്. 2.1 കോടി രൂപയുണ്ട്. ഫെയ്‌സ്ബുക്കില്‍നിന്ന് ലഭിച്ച ഏറ്റവും വലിയ വാഗ്ദാനമാണത്' - അവര്‍ പറഞ്ഞു.

രാജസ്ഥാന്‍ വൈദ്യുതി പ്രസാരണ്‍ നിഗമില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ അശോക് അഗര്‍വാളിന്റെ മകളാണ് ആസ്ത. ഐ.ഐ.ടി.യില്‍ നാലാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ 20-കാരി അടുത്ത ഒക്ടോബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കും. കാലിഫോര്‍ണിയയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തായിരുന്നു ഇക്കഴിഞ്ഞ മെയ്-ജൂണ്‍ മാസത്തില്‍ ആസ്തയുടെ മൂന്നാം വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പ്. ഈ കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് ഉയര്‍ന്ന തുക കമ്പനി വാഗ്ദാനം ചെയ്തത്.നേരത്തേ ഗൂഗിളില്‍നിന്നും ജോലിവാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്കില്‍ ജോലിചെയ്യാനാണ് താനാഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. 'ഗൂഗിളില്‍ ധാരാളം ജോലിക്കാരുണ്ട്. പക്ഷേ, ഫെയ്‌സ്ബുക്കില്‍ വളരെക്കുറച്ച് പേരേയുള്ളൂ. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നിടമാണത്.'സ്‌കൂള്‍ പഠനകാലത്ത് ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയില്‍ ഏഴാം സ്ഥാനത്തെത്തിയിരുന്നു. 2009-ലെ അന്താരാഷ്ട്ര ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആസ്തയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചു.

                              പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: