കാക്കക്കൂട്ടം
കൊത്തിനോവിച്ച വെള്ളിമൂങ്ങയ്ക്ക്നാട്ടുകാര്‍രക്ഷകരായി
കാക്കക്കൂട്ടത്തിന്റെ
കൊത്തേറ്റ് പിടഞ്ഞ വെള്ളിമൂങ്ങയ്ക്ക് നാട്ടുകാര്‍ രക്ഷകരായി. കുന്നിക്കോട്
കൂരാംകോട് തൈക്കാവിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് വെള്ളിമൂങ്ങയെ കണ്ടത്.
കാക്കകളുടെ കൂട്ടംചേര്‍ന്നുള്ള ആക്രമണത്തില്‍ പിടയുമ്പോള്‍ സമീപവാസികളാണ് ഇതിനെ
ആദ്യം കണ്ടത്. തുടര്‍ന്ന് കാക്കകളെ ആട്ടിയകറ്റി മൂങ്ങയെ
രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡ് അംഗം ജെ.ഷാജഹാന്റെ നേതൃത്വത്തില്‍ ഇതിനെ പത്തനാപുരം റേഞ്ച് ഓഫീസിലെ വനപാലകര്‍ക്ക് കൈമാറി. വെള്ളിമൂങ്ങയാണ് ഇതെന്ന് നാട്ടുകാര്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. വനപാലകരാണ് വെള്ളിമൂങ്ങയാണെന്ന് സ്ഥീരീകരിച്ചത്. കാര്യമായ പരിക്കുകളൊന്നുമില്ലെന്നും ഇതിനെ വനമേഖലയില്‍ അനുയോജ്യമായ ആവാസസ്ഥലത്ത് തുറന്നുവിടുമെന്നും വനപാലകര്‍ അറിയിച്ചു.
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment