മഹാദാനം നിര്‍വഹിച്ച് ബെഡ്‌സി യാത്രയായി
സ്‌കുള്‍ വിദ്യാര്‍ഥിയായിരിക്കേതന്നെയുണ്ടായ
ആഗ്രഹം സഫലീകരിച്ച് ബെഡ്‌സി യാത്രയായി. രണ്ടുകണ്ണുകളും, രണ്ടുവൃക്കകളും കരളും
ഹൃദയവും പാന്‍ക്രിയാസും ദാനം ചെയ്ത് അവള്‍ നിത്യതയിലേക്ക് മാഞ്ഞു.വെള്ളിയാഴ്ച സ്‌കൂട്ടറില്‍
നിന്ന് തെറിച്ചുവീണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മര്യനാട്
ക്രിസ്റ്റ്യന്‍ കോട്ടേജിലെ സേവ്യര്‍ ജൂസ-മറിയം ശോഭ ദമ്പതിമാരുടെ മകളായ ബെഡ്‌സി
(22) തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മരിച്ചു. 11 മണിക്ക് മസ്തിഷ്‌ക മരണം
സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു.പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ ഒരു അവയവമെങ്കിലും ദാനം ചെയ്യണമെന്ന്
ആഗ്രഹം പ്രകടിപ്പിച്ച ബെഡ്‌സി അത് പുസ്തകത്തില്‍ രേഖപ്പെടുത്തി വെച്ചിരുന്നു. ഈ
ആഗ്രഹം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ചതോടെ പല ജീവിതങ്ങള്‍ക്കത്
വെളിച്ചമായി.
ബി.എസ്.സി. നഴ്‌സിങ് പൂര്‍ത്തിയാക്കിയ ബെഡ്‌സി തിരുവനന്തപുരത്തുള്ള ആശുപത്രിയില്‍
ജോലി ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് പുതുക്കുറിച്ചിയിലെ റിഞ്ചു അലക്‌സാണ്ടര്‍
പെരേരയുമായുള്ള വിവാഹം നടന്നു. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിഞ്ചുവിനൊപ്പം
പോകാനായിരുന്നു പദ്ധതി. വെള്ളിയാഴ്ച തപാലില്‍ വന്ന പാസ്‌പോര്‍ട്ടുമായി ഒരു
കിലോമീറ്റര്‍ ദൂരെയുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍
പോകുമ്പോഴാണ് തെറിച്ചുവീണത്.
ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് പരലോകമാത പള്ളിയില്‍ നടക്കും.സേവ്യര്‍ ജൂസയും -മറിയം ശോഭയും സ്‌പെയിനിലാണ്. അവിടെ എംബസി അവധിയായതിനാല്‍ അവര്‍ക്കെത്താന്‍ കഴിയില്ല. അപകടത്തിന്റെ പിറ്റേന്ന് തന്നെ റിഞ്ചു എത്തിയിരുന്നു. സഹോദരങ്ങള്‍: ബെര്‍ളിന്‍ സേവ്യര്‍ (പി.ആര്‍.എസ്.ആസ്പത്രി നഴ്‌സിങ് വിദ്യാര്‍ഥി), ബെബിന്‍ സേവ്യര്‍.

പ്രൊഫ്..ജോണ്‍ കുരാക്കാർ
No comments:
Post a Comment