ചുംബനസമരം ചുംബനസംഘര്ഷമായി
മാറി കൊണ്ടിരിക്കുന്നു
കിസ് ഓഫ് ലൗ' പ്രവര്‍ത്തകര്‍ ഞായറാഴ്ച നടത്തിയ ചുംബനസമരവും അതിനെതിരെയുള്ള പ്രതിഷേധവും അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ കലാപസമാനമാക്കി പ്രവര്‍ത്തകര്‍ മര്‍ദിച്ചു.സമരക്കാര്‍ക്കെതിരെ ഹനുമാന് സേനയും ശിവ സേനയും രംഗത്ത് ഇറങ്ങി . ശരിക്കും പറഞാൽ കോഴിക്കോട്ട് നടന്നത് ചുംബനസമരമല്ല, ചുംബനസംഘര്ഷമാണ്. സദാചാര ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി 'കിസ് ഓഫ് ലവ്' പ്രവര്‍ത്തകര്‍ കോഴിക്കോട്ട് നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാരും പ്രതിഷേധക്കാരും അനുഭാവികളും കാഴ്ചക്കാരും പോലീസ് സന്നാഹവുമെല്ലാം ചേര്‍ന്ന് കോഴിക്കോടിന്റെ തെരുവുകള്‍ സംഘര്‍ഷഭരിതമായി. ചുംബനവും പ്രതിഷേധവും അറസ്റ്റും ലാത്തിചാര്‍ജുമായി നഗരം ഒരു സമരക്കളത്തിന് സമാനമായി മാറി. ഒടുവില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടഞ്ഞ് പോലീസ് ഉത്തരവിടുന്നതു വരെയെത്തി കാര്യങ്ങള്‍. നിസാരമായ ഒരു പ്രശനം എങ്ങനെ എങ്ങനെ ഗുരുതരമാക്കമെന്നു കേരളം ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു .കേരളത്തിൽ യുവജനങ്ങൾക്ക് പ്രവര്‍ത്തിക്കാൻ വേറെയും പല മേഖലകൾ ഉണ്ടെന്നു വിവരമുള്ളവർ പറഞ്ഞു കൊടുക്കണം അവരെ ക്രീയാത്മക മേഖലകളിലേക്ക് തിരിച്ചു വിടണം .ചുംബനത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന പലതും നാട്ടിലുണ്ടെന്നും അവരെ അറിയിക്കണം .. ചുംബനം കേരള സംസ്ക്കാരത്തിന് യോജിക്കുന്നതല്ല എന്നതായിരുന്നു ചിലരുടെ വാദം. അതേസമയം, ചുംബിക്കാന്‍ വേണ്ടി മാത്രമല്ല പൗരാവകാശം സംരക്ഷിക്കാനുള്ളതാണ് ഈ സമരമെന്ന് സമരാനുകൂലികള്‍ വാദിച്ചു.സ്നേഹചുംബനം പരിപാടിയുടെ പേരില്‍ ഒരു പകല്‍ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു നഗരം.മറൈൻ ഡ്രൈവിലേക്ക് ചുംബിക്കാൻ പോയവർ വിചാരിക്കുന്നത് തങ്ങളെന്തോ സാമൂഹിക വിപ്ലവത്തിന്റെ തുടക്കം കുറിക്കാൻ പോവുകയാണെന്നാണ്. സഹതാപം തോന്നുന്നുണ്ട്. ഇന്ത്യയിൽ ചുംബനങ്ങൾ ആരും നിരോധിച്ചിട്ടില്ല. ചുംബനങ്ങളെ ആരും എതിര്‍ക്കാനും പാടില്ല . കാണികളോട് പറയാനുള്ളത് ഇതുമാത്രമാണ് ,കോഴിക്കോട് - തിരുവനന്തപുരം - കൊച്ചി എയർപോർട്ടുകളിലെ പുറത്തേക്കുള്ള കവാടങ്ങളിൽ പോയി നിന്നാൽ യഥാർത്ഥ ചുംബനങ്ങൾ കാണാം . സ്നേഹവും വികാരവുമുള്ള ചുംബനങ്ങൾ നമുക്കു കാണാം. വിമാനമിറങ്ങി വരുന്ന മകനെ പെറ്റമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്. ഭാര്യ ഭർത്താവിനെ ഉമ്മ വെക്കുന്നത്. മക്കളെ കൈകളിൽ കോരിയെടുത്ത് പിതാക്കൾ ഉമ്മ വെക്കുന്നത്. പകൽ വെളിച്ചത്തിൽ പരസ്യമായി ചെയ്യുന്ന ജീവനുള്ള ഉമ്മകളാണത്. സ്നേഹ ചുംബനങ്ങൾ.. എന്നാൽ ക്യാമറകൾക്കും വാർത്താ ചാനലുകൾക്കും വേണ്ടി നിങ്ങൾ നടത്തിയ ഈ 'ഫ്രാഡ്' ചുംബനങ്ങൾ ഇത്തരം ജീവനുള്ള ചുംബനങ്ങളുടെ നാലയലത്ത് വരുമോ?.. ചില കാര്യങ്ങൾ എല്ലാവര്ക്കും വേണ്ടിയാണ് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ പഠിക്കുക.
സദാചാരം ബലപ്രയോഗത്തിലൂടെ അടിച്ചേല്പിക്കാൻ ശ്രമിക്കാതിരിക്കുക.ധാർമിക മൂല്യങ്ങൾ എന്നത് മോശം സംഗതിയല്ല, അതുകൊണ്ട് തന്നെ അവ വളർത്തുവാൻ ശ്രമിക്കാം. പ്രസംഗിക്കാം. എഴുതാം. പക്ഷേ അതാരുടെ മേലും അടിച്ചേല്പിക്കരുത്.ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടത് ജനങ്ങളുടെ മനസ്സറിയുന്ന ബോധവത്കരണ രീതികളാണ്. മറൈൻ ഡ്രൈവിലെ സമരം കേരളീയന്റെ മനസ്സറിയാത്ത സമരമാണ്. അവന്റെ പൈതൃകത്തെ തിരിച്ചറിയാത്ത സമരമാണ്. അതുകൊണ്ട് തന്നെ പിന്തുണയ്ക്ക് പകരം പൊതുജനങ്ങളുടെ പുച്ഛമാണ് അത് വാരിക്കൂട്ടുക. യൂറോപ്യൻമാർ തുണിയഴിച്ചിട്ടോടി പ്രതിഷേധിക്കാറുണ്ട്. അവിടെ അത് പതിവാണ്. എന്നാൽ നമുക്കതിവിടെ പറ്റുമോ?. പിന്നെ ഇത്തരം അലമ്പ് പരിപാടികൾക്ക് അല്പം മീഡിയ കവറേജ് കിട്ടും. വിവാദമാകുന്ന എന്തിനും അത് ലഭിക്കാറുണ്ട്. പരസ്യമായും രഹസ്യമായും ജീവനുള്ള ചുംബനങ്ങൾ നല്കാൻ ഒരു വിലക്കുമില്ലാത്ത നാട്ടിൽ എന്തോ വലിയ വിപ്ലവം നടത്താനെന്ന പോലെ മറൈൻ ഡ്രൈവിലേക്ക് കൂട്ട ചുംബനം നടത്താൻ ഓടുന്നവരെ കോമാളികൾ എന്ന് ജനം വിളിക്കും
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment