Pages

Tuesday, December 9, 2014

യാത്രക്കാരിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ സമാന കേസിലെ പ്രതി

യാത്രക്കാരിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവര്
സമാന കേസിലെ പ്രതി

യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍ സമാനമായ കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ്. 2011 ല്‍ പീഡന കേസില്‍ അറസ്റ്റിലായ ഇയാള്‍ ഏഴ് മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഗുര്‍ജിയോണ്‍ പബ് ജീവനക്കാരിയായ ഇരുപത്തി രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചത്. ശിവ കുമാര്‍ യാദവ് എന്നയാളെ ഏഴ് മാസത്തെ ശിക്ഷക്ക് ശേഷം ഇരു കക്ഷികളും തമ്മിലുണ്ടായ അനുരജ്ഞനത്തെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു.മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന യുബര്‍ ക്യാബ് ഡ്രൈവറായി ഇയാളെ ചുമതലപ്പെടുത്തിയത് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ്.കഴിഞ്ഞ ദിവസം രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മധുരയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: