പന്തളത്ത് തീപിടിത്തം:
നാലുകടകള്‍ കത്തിനശിച്ചു
ഇന്നലെ രാവിലെ ഒമ്പതിന് കമ്പ്യൂട്ടര്‍ കടയുടമ അജിത്തും ജീവനക്കാരന്‍ ഷെഫീക്കും കട തുറന്നിട്ട് മുന്നിലെ ഗ്ലാസ് ഡോര്‍ മാത്രം പൂട്ടി ടൗണില്‍ പോയി ചില സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തിപ്പോഴാണ് സംഭവം. ഗ്ലാസ് ഡോര്‍ തുറന്ന് ഇരുവരും അകത്തേക്ക് കടന്നപ്പോള്‍ കമ്പ്യൂട്ടറില്‍ നിന്നും വന്‍ ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. മിനിട്ടുകള്‍ കൊണ്ട് കട ചാമ്പലായി. പിന്നാലെ സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു.
എസ്.എന്‍. കണ്‍സള്‍ട്ടന്‍സിയിലെ ഫോട്ടോസ്‌റ്റാറ്റ് മെഷീന്‍, കളര്‍ പ്രിന്റര്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കത്തിനശിച്ചു.അഞ്ചുലക്ഷം, രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉടമ പറഞ്ഞു.മധുസൂദനക്കുറുപ്പിന്റെ ആധാരമെഴുത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, മറ്റു സാധനങ്ങള്‍ എന്നിവ കത്തിനശിച്ചു. ഇവിടെ ഒരു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉടമ അറിയിച്ചു. വിജയകുമാറിന്റെ ആധാരമെഴുത്ത് ഓഫീസില്‍ അമ്പതിനായിരം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
കമ്പ്യൂട്ടര്‍ കടയുടമ അജിത്തിനെ (28) നിസാര പരുക്കുകളോടെസ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു. ഉദ്ദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അജിത് പറഞ്ഞു. ലാപ്ടോപ്പുകള്‍, പ്രിന്ററുകള്‍, പുതിയ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ വലിയ ശേഖരം തന്നെ കടയിലുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അടൂര്‍, പത്തനംതിട്ട, വലിയകോയിക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അരകിലോമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ചലനം അനുഭവപ്പെടുകയും ചെയ്തു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം നല്കാന് സമ്മര്‍ദം ചെലുത്തുമെന്ന് സംഭവസ്ഥലം സന്ദര്ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ആര്‍.ഡി.ഒ എം.എ. റഹീം, തഹസില്‍ദാര്‍ ജി. രാജു, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എഫ്. അന്വര്ഷാ, സി.ഐ റെജി ഏബ്രഹാം, എസ്.ഐ വിജയന്പിള്ള എന്നിവര്‍ സംഭവസ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചുപ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment