Pages

Monday, December 22, 2014

ഭീകരതക്കെതിരെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണം .

ഭീകരതക്കെതിരെ 
ഇന്ത്യയും പാകിസ്ഥാനും  ഒന്നിക്കണം .

John Kurakarഎന്തിനും  ഏതിനും  ഇന്ത്യയെ  കുറ്റപെടുത്താതെ ഒരുമിച്ചു നിന്ന്  ഭീകരരുടെ കൊടുംക്രൂരതയെ  നേരിടുകയാണ്  വേണ്ടത്.പെഷവാറിലെ സൈനിക സ്‌കൂളിൽ 130 ലേറെ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി നടത്തിയ ഭീകരരുടെ കൊലവിളി കെട്ടടങ്ങും മുമ്പ്, മുംബയ് ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച സക്കിയുർ റഹ്മാൻ ലഖ്വിയെ തടവറയിൽ നിന്ന് തുറന്നുവിടാൻ പാകിസ്ഥാനിലെ ഒരു കോടതി ഒരുമ്പെട്ടതു  വളരെ  തെറ്റായി പോയി .ഭീകരഗ്രൂപ്പായ 'ലഷ് കറെ തയ്ബ'യുടെ കമാൻഡറായ ലഖ്വിക്ക് ജാമ്യം അനുവദിച്ചത്പാക് ഭരണകൂടത്തിന്റെ തന്നെ അയഞ്ഞ സമീപനം മൂലമാണ്.


ഇന്ത്യയ്‌ക്കെതിരെ  ഭീകരരെ ഉപയോഗിക്കുന്ന  രീതി  ഇനിയെങ്കിലും  പാകിസ്താൻ  നിര്ത്തണം . സ്വന്തം   പറമ്പിൽ അയൽക്കാരനെ കടിക്കാൻ  വളർത്തുന്ന വിഷ പാമ്പ്  വീടുകാരനെയും  കടിക്കുമെന്ന്  പാകിസ്താൻ  അറിയുക .പാകിസ്ഥാനിൽ കൂട്ടക്കുരുതി നടത്തുന്ന ഭീകരരെ ഉന്മൂലനം ചെയ്യണമെന്നാണ്  പാക് സേനയുടെ ആഗ്രഹം. ഇന്ത്യക്ക്  എതിരെ  നടത്തുന്ന  ഓരോ  തന്ത്രവും  അവസാനം  പാകിസ്ഥാന്  തന്നെ  വിനയായി  തീരും. ഭീകരഗ്രൂപ്പ് ഏതായാലും അടിസ്ഥാനപരമായി ഒരു അന്തരവുമില്ലെന്ന്  ഇനിയും  പാകിസ്താൻ  മനസിലാക്കിയിട്ടില്ല .പാകിസ്ഥാനിലാണ് ഇന്ത്യയിൽ പലതവണ ഭീകരാക്രമണം നടത്തിയ ലഷ്‌കറെ തയ്ബയുടെ തലവൻ ഹഫീസ് സയീദിന്റെ താവളം എന്ന്  ലോകത്തിനു  അറിയാം .ഇന്ത്യ  സമാധാനം  ആഗ്രഹിക്കുന്ന  രാജ്യമാണ് .ഇന്ത്യൻ സേനയെ ഒറ്റയ്ക്ക് നേരിടാൻ  ഒരിക്കലും  പാക് സേനയ്ക്ക്  കഴിയില്ല .ഭീകരഗ്രൂപ്പുകൾ ഒന്നിക്കാൻ തുടങ്ങിയത്  ലോകത്തിനു  ഒരു ഭീഷണി  തന്നെയാണ് .ഭീകര ഗ്രൂപ്പുകൾക്ക് പാകിസ്ഥാനിൽ  നിന്ന്  ധാരാളം  യുവാക്കളെ  ലഭിക്കുന്നുണ്ട് . ഇന്ത്യയിൽ നിന്ന് ഇതിനൊന്നും ആളെ കിട്ടാൻ പോകുന്നില്ല. കുറച്ച് പേരെ കിട്ടിയാൽ തന്നെ അവരെ നേരിടാനുള്ള  കരുത്തു  ഇന്ത്യക്കുണ്ട് .ഇരു രാജ്യങ്ങളും  യോജിച്ചു  ഭീകരതയെ  നേരിടുന്നതാണ് നല്ലത് .

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: