രാഷ്ട്രീയക്കാർ വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുക- സമൂഹത്തിന്റെ ശരിയായ പ്രശനം മനസിലാക്കുക

പ്രതിപക്ഷം ഇപ്പോള് ഒന്നും
തന്നെ പറയുന്നതും ഇല്ല
. നിത്യനിദാനച്ചെലവുകള്ക്കായി
കടമെടുക്കുന്ന സര്ക്കാര് എല്ലാമാസവും ശമ്പളത്തിനായി
നെട്ടോട്ടമാണ്. ഇതിനിടെ വികസനപ്രവര്ത്തനങ്ങളും താളംതെറ്റുകയാണ്.
പദ്ധതികള് വെട്ടിച്ചുരുക്കിയതോടെ ഭാവിയില് കേരളം വികസനമുരടിപ്പിലേക്കും
വീഴുമെന്ന കാര്യത്തില സംശയമില്ല
..അവശ്യമരുന്നുകളുടെ ലഭ്യതകുറഞ്ഞതോടെ സര്ക്കാര് ആശുപത്രികളെ ആശ്രയിക്കുന്ന
രോഗികള് കഷ്ടതയിലാണിപ്പോള്. മാലിന്യസംസ്കരണത്തിനായി ഭാവനാപൂര്ണമായ പദ്ധതികളുടെ അഭാവത്തില് കേരളം മാലിന്യക്കൂമ്പാരമാകുന്നു..
മാലിന്യം പൊതു
നിരത്തുകളിൽ തള്ളിയിട്ടും ചോദിക്കനാളില്ല.
ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങളുടെ നടുക്കയത്തില്
പൊതുസമൂഹം മുങ്ങിത്താഴുകയാണ്. കേരളത്തിൽ ഇപ്പോൾ കൂടുതലായി കാണുന്ന വാർത്ത മത
പരിവർത്തനം മാത്രമാണ് . അല്ലെങ്കിൽ മതം
മാറ്റം ഇത്രയും കൊട്ടിഘോഷിക്കണോ? ഇവർ
തന്നെ എല്ലാം ചെയ്തിട്ട് അതിന്റെ
ഫോട്ടോയും വീഡിയോയും പത്രക്കാര്ക്ക് എത്തിച്ച്
കൊടുക്കുന്നു. അപ്പോൾ ഇതിന്റെ ഉദ്ദേശം
ഇവിടെ ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി പാർട്ടി
വളര്ത്തുക എന്ന് മാത്രമേ ഉള്ളു.
പരിവര്ത്തനം ചെയ്യേണ്ടവർ ചെയ്തോട്ടെ. അതിന്റെ പേരില് ഇവിടെ
വര്ഗീയ മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്
. ഇത് ഒരു
തരം തട്ടിപ്പാണ് .പട്ടിണിയാണ് മതം
മാറലിന് പിന്നിൽ
. മാധ്യമങ്ങൾ ഇതിനു പ്രാധാന്യം കൊടുക്കാതിരിക്കുക
.അത് തനിയെ
നില്ക്കും .
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment