സിനിമാതാരം ജഗതി ശ്രീകുമാറിന്
5.9
കോടി രൂപ നഷ്ടപരിഹാരം
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാള സിനിമാതാരം ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി സമ്മതിച്ചു. 10.5 കോടി രൂപ നഷ്ടപരിഹാരമായിരുന്നു ജഗതിയുടെ കുടുംബം ആവശ്യപ്പെട്ടത്.തിരുവനന്തപുരം
ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്തിലാണ് ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച് തീരുമാനമായത്. കുടകിലേക്ക് ഷൂട്ടിങ്ങിനായി പോകുംവഴി കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം തേഞ്ഞീപ്പലത്ത് വെച്ചായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന് 10.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതിയുടെ ഡ്രൈവറായ അനില്‍കുമാറിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതിചേര്‍ത്ത് ജഗതിയുടെ ഭാര്യ ശോഭ എം.എ.സി.ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അപകടത്തിന് ശേഷം തിരിച്ചറിവും സംസാരശേഷിയും നഷ്ടപ്പെട്ട ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.
Prof.John Kurakar
No comments:
Post a Comment