കൊട്ടാരക്കരയില്‍ പട്ടാപകല്‍ കവര്‍ച്ച.
35 പവന്‍ സ്വര്‍ണം കവര്ന്നു
കൊട്ടാരക്കരയില്‍ വീണ്ടും പകല്‍ക്കവര്‍ച്ച. എം.സി. റോഡരികില്‍ ഇഞ്ചക്കാട്ട് വീട്ടില്‍നിന്നും കവര്‍ന്നത് 35 പവന്‍ സ്വര്‍ണം. ഇഞ്ചക്കാട്ട് മുല്ലമുക്കില്‍ ജോണ്‍കുട്ടിയുടെ ഫീല്‍ഡ്‌വ്യൂ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കവര്‍ന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കവര്‍ച്ച നടന്നവിവരം പുറത്തറിയുന്നത്. രാവിലെ 10നു ജോണ്‍കുട്ടിയും ഭാര്യ മേരിയും പരിശോധനയ്‌ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നിട്ടുള്ളത്.
ഉച്ചയ്‌ക്കു ഒന്നുവരെ വീട്ടില്‍ റബര്‍ടാപ്പറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതു കഴിഞ്ഞിട്ടാകണം കവര്‍ച്ച നടന്നതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഒന്നരയോടെ ഇവിടെ ശബ്‌ദം കേട്ടതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിലുള്ളവരായിരിക്കാം എന്ന് കരുതി ഇവര്‍ അനങ്ങിയില്ല. റോഡിലേക്കുള്ള ഗേറ്റ് പൂട്ടിയ സ്‌ഥിതിയില്‍ തന്നെയായിരുന്നതിനാല്‍ മതില്‍ ചാടിയാണ് മോഷ്‌ടാക്കള്‍ വീട്ടിലെത്തിയതെന്ന് കരുതുന്നു. അഞ്ചോടെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ജോണ്‍കുട്ടി മുന്‍വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്‌ടപ്പെട്ടവിവരം അറിയുന്നത്.
മുന്‍വാതിലിന്റേയും കിടപ്പുമുറിയുടെയും പൂട്ടുകളും കതകും തകര്‍ത്താണ് മോഷ്‌ട്ടാക്കള്‍ അകത്തു കയറിയിട്ടുള്ളത്. കിടപ്പുമുറിയിലെ അലമാരകള്‍ തുറന്നു ഇതിലിരുന്ന വസ്‌തുക്കള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഭിത്തിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് ഇതിലുണ്ടായിരുന്ന 35 പവന്‍ സ്വര്‍ണം അപഹരിച്ചത്. ഇതില്‍ ആറു മാല, ആറു വള, അഞ്ചു മോതിരം, അഞ്ചു ജോടി കമ്മല്‍ എന്നിവ ഉള്‍പ്പെടുന്നു. ഒരു വാച്ചും നഷ്‌ടപ്പെട്ടിട്ടുണ്ട്. മുമ്പു വിദേശത്തായിരുന്ന ജോണ്‍കുട്ടിയുടേയും മേരിയുടേയും രണ്ടു മക്കളും വിദേശത്താണ്. ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.
ഇവിടെനിന്നും നാലു കിലോമീറ്റര്‍ അകലെ മുട്ടമ്പലം കുന്നക്കരയില്‍ രണ്ടാഴ്‌ച മുമ്പ് കൊട്ടാരക്കര ടൗണ്‍ യു.പി.എസിലെ അധ്യാപികയുടെ വീട്ടില്‍ പട്ടാപ്പകല്‍ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി സ്വര്‍ണവും പണവും മോഷ്‌ടിച്ചിരുന്നു. ഒരാഴ്‌ചമുമ്പ് നെല്ലിക്കുന്നം കൊച്ചാലുംമൂട്ടില്‍ ഫയര്‍ഫോഴ്‌സ ജീവനക്കാരന്റ വീട്ടില്‍നിന്നും പട്ടാപ്പകല്‍ പിന്‍വാതില്‍ പൊളിച്ച് എട്ടു പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.
എല്ലാ മോഷണ കേസുകളിലും ലോക്കല്‍ പോലീസിന്റ അന്വേഷണം പരാജയപ്പെട്ടതിനെ തുടര്‍ന്നു വലിയ കേസുകള്‍ അന്വേഷിക്കാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനും രൂപം നല്‍കിയിരുന്നു. എന്നാല്‍ രാത്രികാല പട്രോളിംഗുള്‍പ്പെടെയുള്ള നടപടികള്‍ ശക്‌തികൂട്ടാനിരിക്കയാണ് പോലീസിനെ വെട്ടിലാക്കി പകല്‍ക്കള്ളന്മാര്‍ വിലസുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍, സി.ഐ അനില്‍കുമാര്‍, എസ്.ഐ ബെന്നിലാലു എന്നിവരുടേ നേതൃത്വത്തില്‍ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment