രാജ്യാന്തര ചലച്ചിത്രോത്സവത്തിന്
ഇന്ന് തുടക്കം
The event will be presided over by minister for Forest
Transport, Sports, Environment, and Cinema Thiruvanchoor Radhakrishnan, who
also inaugurated the IFFK Delegate cell at Tagore Theater on 8 December.Turkish
filmmaker Nuri Bilge Ceylan is the chief guest for the inaugural event, which
will be paying tribute to the completion of 100 years of Turkish cinema.Turkish
films to be showcased during the course of the week-long movie gala include
"Yozgat Blues" directed by Mahmut Fazil Cozkum, "Night of
Silence" by Reis Çelik, "I Am Not Him" by Tayfun Pirselimoglu,
"Majority" by Seren Yuce, "Come to My Voice' by Huseyin Karabey
"Sivas" by Kaan Mujdesi and "Pandora's Box" by Yeşim
Ustaoğlu.The world cinema package of the IFFK has a total of 60 films from 37
countries, including, French and Chinese film packages.director.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്
വെള്ളിയാഴ്ച തുടക്കം. ജ്വലിക്കുന്ന ചിന്തകളും തീഷ്ണമായ കാഴ്ചകളും സമ്മാനിക്കുന്ന
ഒരാഴ്ചയണ് ഇനി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്ന ഇറ്റാലിയന്‍
സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയോ ചടങ്ങില്‍ വിശിഷ്ടാതിഥിയാണ്.ചലച്ചിത്രമേളയുടെ
ഉദ്ഘാടനം വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നിര്‍വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. സംവിധായകന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍ , മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരയ കെ.മുരളീധരന്‍,
എം.എ. ബേബി, മേയര്‍ കെ. ചന്ദ്രിക, ചലച്ചിത്ര-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍,
മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായ ഡാന്‍സിങ്
അറബ്‌സിലെ നടന്‍ തൗഫിക് ബാറോ പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധിയിലെ ഓപ്പണ്‍
തിയേറ്ററില്‍ ഇറാന്‍ റിക്ലൂസ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന
ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.
മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനവും നടക്കും. ജീവിതത്തിന്റെ
വൈവിധ്യമാര്‍ന്ന ലോക കാഴ്ചകളിലൂടെയുള്ള സഞ്ചാരമാകുന്ന ഒട്ടേറെ ചിത്രങ്ങള്‍
മേളയിലുണ്ട്.
140-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ്
വിഭാഗത്തില്‍. അതുല്യ ചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപററി
മാസ്റ്റേഴ്‌സ് വിഭാഗത്തിലുണ്ട്. ലോകസനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള
സിനിമ ഇന്ന്, ചൈനീസ് - ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറി ചിത്രങ്ങള്‍,
മത്സരവിഭാഗം എന്നീ ഇനങ്ങളിലാണ് പ്രദര്‍ശനം.മേളയിലെ ഉദ്ഘാടന ചിത്രമായ
'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററിലും
കൈരളി തിയേറ്റര്‍ കോംപ്ലൂക്‌സിലും ഒരേ സമയം പ്രദര്‍ശിപ്പിക്കും. മഴ പെയ്യാനുള്ള
സാധ്യത കണക്കിലെടുത്താണ് ഓപ്പണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്തുതന്നെ
കൈരളിയിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡെലിഗേറ്റുകള്‍ പ്രവേശനത്തിന്
മുന്‍കൂട്ടി റിസര്‍വ് ചെയ്യേണ്ടതില്ല. എന്നാല്‍, തിയേറ്ററിലെ കൗണ്ടറുകളില്‍
ക്യൂനിന്ന് മുന്‍ഗണനാ ക്രമത്തില്‍ ടിക്കറ്റെടുക്കണം.ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സൗകര്യം ഇന്ന് മുതല്‍ഡെലിഗേറ്റുകള്‍ക്ക് 12 മുതല്‍ ഓണ്‍ലൈനായി സീറ്റ് റിസര്‍വ്
ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ ചലച്ചിത്രമേളയുടെ വെബ്‌സൈറ്റില്‍ (www.iffk.in)
റിസര്‍വേഷന്‍ സൗകര്യമുണ്ടാവും. പതിനൊന്ന് തിയേറ്ററുകളിലായി അമ്പത് ചിത്രങ്ങളാണ്
13ന് പ്രദര്‍ശിപ്പിക്കുക. വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്.
ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ക്കാണ് റിസര്‍വ് ചെയ്യാവുന്നത്.മീഡിയാ സെല്‍ ഉദ്ഘാടനം ഇന്ന്കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെല്ലിന്റെ
ഔപചാരിക ഉദ്ഘാടനം 12ന് രാവിലെ 11.30ന് കൈരളി തിയേറ്ററില്‍ നടക്കും. മന്ത്രിമാരായ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
മേളയുടെ ഉപദേശകസമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര നടന്‍ മധു
തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment