WORLD OF BOOKS
(പുസ്തകലോകം)
കാലിഫോര്ണിയയിലെ ലോറണ്‍ പെയിന്‍ രചിച്ച നോവലുകളുടെ എണ്ണം 856 ആണ്. 71 തൂലികാനാമങ്ങളിലായിട്ടാണ് ഇത്രയും നോവലുകള്‍ അദ്ദേഹം രചിച്ചത്. 17 തൂലികാനാമങ്ങളിലായി 450 പുസ്തകങ്ങള്‍ രചിച്ച മറ്റൊരു നോവലിസ്റ്റാണ് ഫ്രഞ്ചുകാരനായ ജോര്‍ജിയസ് സിമാനന്. പ്രശസ്തമായ ഒരു നോവലെഴുതാന്‍ അദ്ദേഹമെടുത്ത സമയം വെറും ഇരുപത്തിയഞ്ച് മണിക്കൂറായിരുന്നു. ബ്രിട്ടീഷ് നോവലിസ്റ്റായിരുന്ന ജോണ്‍ ക്രേസിയുടെ കഥ ഏറെ രസകരമാണ്. തന്റെ ആദ്യകാല രചനകള്‍ മോശമാണെന്നു കാണിച്ചുകൊണ്ട് 745 നിരസനക്കുറിപ്പുകളാണ് പല പ്രസാധകന്മാരില് നിന്നുമായി അദ്ദേഹത്തിനു ലഭിച്ചത്. നിരാശനാകാതെ സ്വന്തം പേരിലും 13 തൂലികാനാമങ്ങളിലുമായി 565 നോവലുകള്‍ അദ്ദേഹം രചിക്കുകയുണ്ടായി. 1976 ജൂണ്‍ 9-ന് അന്തരിക്കുന്നതിനു മുമ്പ് അദ്ദേഹം നാലുകോടി വാക്കുകളാണ് എഴുതിത്തീര്‍ത്തത്.
ലോകത്തില്‍ ഏറ്റവും വേഗതയുള്ള നോവലിസ്റ്റായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഏള് സ്റ്റാന്‍ലി ഗാഡ്നര്‍ എന്ന അഭിഭാഷകന്‍. 1933 മുതല്‍ 1938 വരെ ഓരോ വര്ഷവും 11 ലക്ഷം വാക്കുകളാണ് അദ്ദേഹം എഴുതിയിരുന്നത്. ആറു ദിവസംകൊണ്ട് ഒരു നോവല്‍ വീതം പൂര്ത്തിയാക്കിയിരുന്ന അദ്ദേഹം 140 നോവലുകളാണ് പ്രധാനമായും രചിച്ചത്.
ലോകത്താകമാനമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ 17 കോടിയിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കുന്നു. 1882-ല്‍ എസെക്സിലെ ചെസ്ഫോര്ഡില് ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റായ ഉര്സുല ഹാര് വെബ്ലം എഴുതിത്തീര്ത്ത ആകെ നോവലുകള്‍ 500 എണ്ണമാണ്. 1924-ല്‍ രചിച്ച 'ദ ഗ്രേറ്റ് ബിഗിനിങ്' എന്ന നോവലോടെയാണ് അവര്‍ പ്രശസ്തയായത്. അവരുടെ മിക്ക നോവലുകളും ധാരാളമായി വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടികയില്‍ പെടുന്നു.
ശാസ്ത്രീയമായ കല്പിത കഥകള്‍ രചിച്ച് പ്രശസ്തനായ നോവലിസ്റ്റാണ് ജൂലിയസ് വേണ്. 1828-ല്‍ ഫ്രാന്‍സില്‍ ജനിച്ച അദ്ദേഹം എഴുതിയ നോവലുകള്‍ എല്ലാം മനുഷ്യഭാവനയെ ഉത്തേജിപ്പിക്കുന്നതിന് ഉതകുന്നവയായിരുന്നു. 'Five weeks in a baloon', 'Twenty thousan dLeagues Unedr the Sea', 'Aroun dthe Worl din Eighty Days', 'Voyage to the Centre of the Earth' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങള്‍. ഒട്ടനവധി ബാലസാഹിത്യ കൃതികള്‍ രചിച്ച് പ്രശസ്തയായ വനിതയാണ് മേരി ബ്ലയിറ്റന്‍. 1898-ല്‍ ജനിച്ച അവര്‍ 600 കൃതികളാണ് രചിച്ചിട്ടുള്ളത്. ഇവയില്‍ 60 എണ്ണം ഒരു വര്‍ഷത്തിനുള്ളിലാണ് രചിച്ചത്. ലോകത്തിലെ 128 ഭാഷകളിലേക്ക് അവരുടെ കൃതികള്‍ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു.
ന്യൂയോര്ക്കിലെ 'ന്യൂസ് പേപ്പര്‍ എന്റര്‍പ്രൈസസ് അസോസിയേഷന്' പ്രസിദ്ധീകരിച്ചതും ജോര്ജ് ഇ. ഡെലൂറി പ്രസാധകനായുമുള്ള 'ദ വേള്‍ഡ് അല്മാനിക് ആന്‍ഡ് ബുക് ഓഫ് ഫാക്ട്സ്' ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണ്. 1868-ലാണ് ഇതിന്റെ ആദ്യകോപ്പി പുറത്തിറങ്ങിയത്. വര്ഷംതോറും നാലുകോടി കോപ്പികള്‍ വിറ്റഴിക്കപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കനുമുണ്ട് പുസ്തകരംഗത്ത് ഒരു വലിയ ബഹുമതി. അദ്ദേഹത്തിന്റെ അച്ചടിച്ച പ്രസംഗങ്ങളും കൃതികളും 10,78,365 വാക്കുകളില്‍ ഒതുങ്ങിനില്ക്കുന്നു. വിശുദ്ധ ബൈബിളിലോ ഷേക്സ്പിയര് കൃതികളിലോ ഇത്രയധികം വാക്കുകള്‍ കാണാന്‍ കഴിയില്ല.
നോവല്‍ രചനാരംഗത്ത് അതി സാഹസികത്വം കാട്ടി പ്രശസ്തനായ നോവലിസ്റ്റാണ് ചാള്‍സ് ഡള്ളിന് (1885-1949). ഫ്രാന്സിലെ മികച്ച നടനും നാടകകൃത്തും നോവലിസ്റ്റുമായിരുന്ന അദ്ദേഹം തന്റെ സാഹിത്യതപസ്യ നടത്തിയിരുന്നതും പരിശീലനം നേടിയിരുന്നതും നിറയെ സിംഹങ്ങളുള്ള ഒരു കൂട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു. 10500 വാക്കുകളുള്ള 'ലങ്കാവൃന് സൂത്ര' എന്ന ബുദ്ധമത ഗ്രന്ഥം പകര്ത്തിയെഴുതുവാന് സ്വന്തം രക്തം ഉപയോഗിച്ച ജപ്പാനിലെ സുതോകു എന്ന ചക്രവര്ത്തിയുടെ ചരിത്രവും പുസ്തകലോകത്തിനു പറയുവാനുണ്ട്.

No comments:
Post a Comment