
KOCHI KISS STRIKES
"കിസ് ഓഫ് ലവ്" പ്രവര്ത്തകര്
ചുംബന സമരം നടത്തി
In the
wake of vandalism against a coffee shop in Kozhikode, Kerala, by a youth wing
affiliated to the BJP that alleged immoral activities happening at the cafe, a
group of youngsters announced a ‘kiss of love’ protest in Kochi on November 2.The
event, reminiscent of the 2009 ‘Pink Chaddi’ campaign in Mangalore, where
hundreds sent pink underwear to the office of a right-wing group that allegedly
attacked some women in a pub, has become a talking point in Chennai.
Lakshmi, a
corporate executive, says, “There are some religious fundamentalists who feel
they are the upholders of Indian morality. But nobody has the right to police
anybody else.”The campaign, primarily mobilised on social media, has also
provoked discussion on how effective the medium is in bringing people together
for a cause.Mridula Chari, a media professional, says, “At one level, all
social media campaigns are pointless because it’s such a niche audience and
exclusive few they are catering to. But when it comes to issues of moral
paranoia, the only way forward, I suppose, is through dialogue. And that, the
movement has given rise to, to some extent.”
Pratik
Bhakta, a college student, says, though Chennai has not had such incidents,
various forms of moral policing are rampant here too.“Whenever you go to a
public place with a member of the opposite sex, even if it is just a friend,
you find yourself at the receiving end of disapproving looks and comments,” he
says.While Kochi’s ‘kiss day’ in itself may or may not be deemed a success, it
is the discussion the campaign has stoked that could be its biggest take-away.പ്രതിഷേധങ്ങള്ക്കും പോലീസ് ലാത്തിചാര്ജിനുമിടയില് സദാചാര
പോലീസിംഗിനെതിരേ കൊച്ചിയില് "കിസ് ഓഫ് ലവ്"
പ്രവര്ത്തകര് 2014 നവംബർ
2 നു ചുംബന സമരം നടത്തി.മതസംഘടനകളുടെയും കെ.എസ്.യു. ഉള്പ്പെടെയുള്ള
വിദ്യാര്ഥി സംഘടനകളുടെയും ശക്തമായ പ്രതിരോധത്തിനിടയിലാണ് അമ്പതോളം
പേര് പ്രതീകാത്മക ചുംബന
സമരം നടത്തിയത്. സമരവേദിയായ
മറൈന്ഡ്രൈവിലേക്ക് എത്തും മുമ്പേ ഇവരെ
പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെത്തന്നെ
പോലീസിനു മുമ്പിലും പോലീസ് വാനിലുള്ളിലും
കിസ് ഓഫ് ലവ്
അംഗങ്ങള് പരസ്യമായി ചുംബിച്ചു.ചുംബന
സമരത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്ന്ന
സാഹചര്യത്തില് എറണാകുളം ലോ കോളജ്
പരിസരത്തുവച്ചാണു സമരക്കാരെ അറസ്റ്റ് ചെയ്തത്.
സമാധാനപരമായി ലോ കോളജിനു
മുന്നിലെത്തിയ ഇവരെ പോലീസ് അറസ്റ്റ്
ചെയ്യുമ്പോള് യാതൊരു എതിര്പ്പും പ്രകടിപ്പിച്ചില്ല.
കൊച്ചു കുട്ടികളടക്കമുള്ള സംഘമാണു സമരക്കാരായുണ്ടായിരുന്നത്. 4.30നാണ് എറണാകുളം
ലോ കോളജിനു മുന്നില്നിന്നു
കിസ് ഓഫ് ലൗ
പ്രവര്ത്തകര് പ്രകടനം ആരംഭിച്ചത്.
ഉടന്തന്നെ
അമ്പതോളം പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്
നീക്കി. തുടര്ന്നു സംഘത്തിലുണ്ടായിരുന്ന രശ്മിയും
രാഹുലും പോലീസ് വാഹനത്തില് ചുംബനം
കൈമാറി. അതേ സമയം
മറൈന് ഡ്രൈവില് ചുംബനസമരത്തിനെതിരേ വ്യാപക
പ്രതിഷേധമാണ് ഉയര്ന്നത്. വിവിധ സംഘടനകള്
മറൈന്ഡ്രൈവില് പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധക്കാരുടെ എതിര്പ്പ്
കാരണം സമരക്കാര്ക്കു മറൈന് ഡ്രൈവില് എത്താന്
സാധിക്കില്ലായിരുന്നു പോലീസിന്റെ പ്രതീക്ഷ.പിന്നെ നടന്നതെല്ലാം
നാടകീയമായിരുന്നു. മറൈന് ്രെഡെവിലെ ജനകൂട്ടത്തിനിടയിലേക്കു
പോലീസിന്റെ കണ്ണ് വെട്ടിച്ചു ചുംബന
സമരക്കാരെത്തി. അഞ്ചുമണിക്കു മറൈന് ഡ്രൈവില് ചുംബന
സമരം നടത്തുമെന്നായിരുന്നു നേരത്തെ
പ്രഖ്യാപിച്ചിരുന്നത്. 5.15ന് അവര്
സമരം നടത്തുകയായിരുന്നു. പ്ലക്കാര്ഡുകളും
ബാനറുകളും ഉയര്ത്തി പരസ്പരം ആലിംഗനം
ചെയ്തും ചുംബിച്ചും കാഴ്ചക്കാരെ കിസ്
ഓഫ് ലൗ പ്രവര്ത്തര്
ഞെട്ടിച്ചു.
ഈ സമയത്ത് സമസ്ത, എസ്.ഡി.പി.ഐ, കെ.എസ്.യു,
ഫ്രീക്കേഴ്സ് ഇന് കൊച്ചി,
ശിവസേന, യുവമോര്ച്ച തുടങ്ങിയ സംഘടനകളുടെ പ്രവര്ത്തകര്
സമരക്കാര്ക്കെതിരേ പ്രതിഷേധ പ്രകടനവുമായി ഹെലിപ്പാട്
മൈതാനത്തുണ്ടായിരുന്നു. പ്ലക്കാര്ഡുമായെത്തിയ പ്രതിഷേധക്കാര് ചുംബന സമരക്കാര്ക്കെതിരേ മുദ്രാവാക്യം
വിളിച്ചു. തുടര്ന്നു കൂടിനില്ക്കുന്ന ആളുകളെ
പിരിച്ചു വിടാന് പോലീസ് ലാത്തിച്ചാര്ജ്
നടത്തി.പരിപാടിയില് പങ്കെടുക്കാനും കാണാനുമായി പതിനായിരക്കണക്കിന് ആളുകളാണു
മറൈന് ഡ്രൈവില് തടിച്ചുകൂടിയത്. ശിവസേന
പ്രവര്ത്തകര് സമരത്തിനെത്തിയവരില് ചിലരെ ചൂരലിനടിച്ചത് ഭീതി
പരത്തി. പിന്നീട് മറൈന്ഡ്രൈവില് സമരത്തിനെത്തിയവരും
പ്രതിഷേധക്കാരും തമ്മില് സംഘര്ഷമുണ്ടായി. ചുംബനക്കാരും
പ്രതിഷേധക്കാരും മുഖാമുഖം വന്നതോടെ സംഘര്ഷം
രൂക്ഷമായി. ഇതിനിടെ ആള്ക്കൂട്ടത്തിനിടയില് സിറ്റി
പോലീസ് കമ്മിഷണര് കെ.ജി.
ജെയിംസ് ഒറ്റപ്പെട്ടു. ലാത്തിച്ചാര്ജ് നടത്തിയാണു പോലീസുകാര്ക്ക് അദ്ദേഹത്തിന്റെ
സമീപം എത്താനായത്.കണ്ണില് കണ്ടവരെയെല്ലാം
പോലീസ് തലങ്ങും വിലങ്ങും തല്ലിയോടിച്ചു.
പോലീസ് ലാത്തിച്ചാര്ജ് തുടങ്ങിയതോടെ ചിതറി ഓടിയവര് ഷണ്മുഖം
റോഡില് വാഹനങ്ങള്ക്കു മുന്നിലേക്കാണു വന്നുപെട്ടത്. തലനാരിഴക്കാണു പലരും അപകടത്തില്നിന്നു രക്ഷപ്പെട്ടത്.
ലാത്തിച്ചാര്ജിലും ഓടുന്നതിനിടെ വീണും നൂറോളം പേര്ക്കു
പരിക്കേറ്റു.ചുംബനസമരക്കാര് പ്രതിഷേധക്കാര്ക്കുനേരേ കുരുമുളകു സ്പ്രേ പ്രയോഗിച്ചതായും
ആരോപണമുണ്ട്. ഇതോടെ ചുംബന സമരം,
അനുകൂലികളും എതിര്ക്കുന്നവരും തമ്മിലുള്ള കയ്യാങ്കളിയായി മാറി.
പോലീസ് പലവട്ടം ലാത്തി വീശി.
ആള്ക്കൂട്ടത്തെ പിരിച്ചുവിടാന് പോലീസും കുരുമുളകു സ്പ്രേ
പ്രയോഗിച്ചു. വന്പോലീസ് സന്നാഹവും സ്ഥലത്ത്
തമ്പടിച്ചിരുന്നു. കെ.എസ്.യു. പ്രവര്ത്തകര്
ചുംബന സമരത്തിനെതിരേ കണ്ണുമൂടിക്കെട്ടി പ്രകടനം നടത്തി.
സമരക്കാരെക്കാള്
സമരത്തെ എതിര്ക്കുന്നവരെ നിയന്ത്രിക്കാനാണു പോലീസ് പാടുപെട്ടത്. ചുംബന
സമരം കാണാനെത്തിയവരെ നിയന്ത്രിക്കാന്
മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്മാരുടെ നേതൃത്വത്തില് ആയിരത്തോളം പോലീസുകാരാണ് എത്തിയിരുന്നത്. നാലു മണിയോടെ നഗരത്തിലെ
ഗതാഗതം പൂര്ണമായി സ്തംഭിച്ചു.സദാചാര
പോലീസിംഗിനെതിരായ പ്രതിഷേധ സമരം വിജയം
കണ്ടെന്നു സംഘാടകന് രാഹുല് പശുപാലന്
അവകാശപ്പെട്ടു. രണ്ടായിരത്തോളം പ്രവര്ത്തകര് സമരത്തെ പിന്തുണച്ചു മറൈന്
ഡ്രൈവില് ഒത്തുകൂടി. മറൈന് ഡ്രൈവില്വച്ചും
പോലീസ് വാഹനത്തിനുള്ളില്വച്ചും ഇതില് ചിലര് ചുംബിച്ചു
കൊണ്ടു സമരം നടത്തിയെന്നും രാഹുല്
പറഞ്ഞു. ജനകീയ സമരത്തെ അടിച്ചമര്ത്താനാണു
സംസ്ഥാന സര്ക്കാര് ശ്രമിച്ചത്. സംഘാടകരെ
അറസ്റ്റ് ചെയ്ത് നീക്കിയിട്ടും സമരം
തുടര്ന്നെന്ന് അദ്ദേഹം പറഞ്ഞു. സമരത്തില്
പ്രതിഷേധിക്കാനെത്തിയവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment