ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി
പത്രത്തിന്റെ ഫെയ്‌സ്ബുക്ക്
പേജിലാണ് ക്ഷമാപണം പ്രത്യക്ഷപ്പെട്ടത്
കാര്‍ട്ടൂണ്‍ ഇന്ത്യാക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പത്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധിപേര്‍ രോഷ പ്രകടനം നടത്തി. മലയാളത്തിലുള്ള നിരവധി അഭിപ്രായപ്രകടനങ്ങളും ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തലപ്പാവ് ധരിച്ച ഇന്ത്യക്കാരനായ ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ലബ്ബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യാക്കാരന്‍ വാതിലില്‍മുട്ടുന്നതിന്റെ അതൃപ്തി നിഴലിക്കുന്നുണ്ട്. ഇന്ത്യാക്കാരന്‍ പശുവിനെ മേച്ചുനടക്കുന്ന അപരിഷ്‌കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം ഉയര്‍ന്നത്.
Prof. John Kurakar
No comments:
Post a Comment