പരുമലപ്പള്ളി പെരുന്നാള് 2014: വകുപ്പു തലവന്മാരുടെ ഉന്നതതലയോഗം നടന്നു
പരുമല പള്ളിപ്പെരുന്നാളിന്റെ മുന്‍ ഒരുക്കങ്ങള്‍
വിലയിരുത്തുന്നതിനായി പരുമല പള്ളിയില്‍
വിവിധ വകുപ്പു തലവന്മാരുടെ ഉന്നതതലയോഗം
ചേര്‍ന്നു.പൊലീസ്, ആരോഗ്യം, അഗ്നിശമസേന,
ജല അതോറിറ്റി, റവന്യൂ,
വൈദ്യുതി, ഗതാഗതം, ത്രിപഞ്ചായത്ത്, പൊതുമരാമത്ത്
തുടങ്ങിയ വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍
പങ്കെടുത്തു. പെരുന്നാള്‍ വിജയത്തിനായി
വിവിധ വകുപ്പുകള്‍ ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍ വകുപ്പു മേധാവികള്‍ യോഗത്തില്‍
വിശദീകരിച്ചു.മന്ത്രി രമേശ് ചെന്നിത്തല
യോഗം ഉദ്ഘാടനം ചെയ്തു.
ഏത് അടിയന്തിര ഘട്ടത്തെയും
നേരിടുന്നതിനുവേണ്ട മുന്‍കരുതലുകള്‍ വകുപ്പു
മേധാവികളുടെ ഭാഗത്തു നിന്നുമുണ്ടാകണം, സര്‍ക്കാരിന്റെ
പൂര്‍ണ്ണ
പിന്തുണയും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നു
മന്ത്രി യോഗത്തെ അറിയിച്ചു.
പരുമല സെമിനാരി മാനേജര്‍
വന്ദ്യ ഔഗേന്‍ റമ്പാന്‍ യോഗത്തില്‍
അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ല
കളക്ടര്‍ ഹരികിഷോര്‍,
ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.
ശ്രീനിവാസന്‍, ആലപ്പുഴ ജില്ലാ
പൊലീസ് സൂപ്രണ്ട് കെ. കെ.
ബാലചന്ദ്രന്‍, എ.ഡി.എം. ആന്റണി
ഡൊമനിക്, സീതാറാം മില്‍
ചെയര്‍മാന്‍ ജേക്കബ് തോമസ്
അരികുപുറം, പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ജില്ലാ പഞ്ചായത്തംഗം
അംബികാ മോഹന്‍, മാന്നാര്‍ അബ്ദുള്‍
ലത്തീഫ്, തിരുവല്ല ആര്‍.ഡി.ഒ.
എ. ഗോപകുമാര്‍,
സെമിനാരി അസിസ്റന്റ് മാനേജര്‍
ഫാ. അലക്സാണ്ടര്‍
പി. ഡാനിയേല്‍
എന്നിവര്‍ പ്രസംഗിച്ചു.
പ്രൊഫ്. ജോണ്‍കുരാക്കാർ
No comments:
Post a Comment