Pages

Tuesday, October 7, 2014

യഥാര്‍ത്ഥത്തില്‍ യേശുദാസ് എന്താണ് പറഞ്ഞത്.?

-യഥാര്ത്ഥത്തില്യേശുദാസ് എന്താണ് പറഞ്ഞത്.?
     തിരുവന്തപുരത്ത് സംഗീത കോളജില്‍ മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള പരിപാടി. ചില സ്ത്രീകളും കുട്ടികളും ഗാനഗന്ധര്‍വ്വന സ്വീകരിച്ചത് പൂക്കള്വര്ഷിച്ചു കൊണ്ടായിരുന്നു. തന്റെ ദേഹത്തു വീണ് നിലത്തു പതിച്ച പൂക്കള്നോക്കി ഗാനഗന്ധര്വ്വന്ഇങ്ങനെ പറഞ്ഞു. നിലത്തു വീണ പൂക്കള്ഇപ്പോള്മാലിന്യമായി കഴിഞ്ഞു. ഇത് ഞാന്തന്നെ വാരിക്കളയാം. ഇത്രയും പറഞ്ഞുകൊണ്ട് പൂക്കളത്രയും വാരി യേശുദാസ് ചവറ്റുകുട്ടയിലിട്ടു. സദസിലിരുന്നവരെക്കൂടി അമ്പരപ്പിച്ച കാഴ്ചയായിരുന്നു ഇത്. അതിനു ശേഷമാണ് യേശുദാസ് പ്രസംഗിച്ചത്. മാലന്യ സംസ്കരണത്തെക്കുറിച്ചായിരുന്നു ആദ്യപ്രഭാഷണം. സദസിന്റെ അഭ്യര്ത്ഥന പ്രകാരം ഒരു ഗാനവും ആലപിച്ചു.പിന്നീട്, രണ്ടാമതും പ്രഭാഷണം നടത്തിയ അദ്ദേഹം കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു സംസാരിച്ചു. ഇതിനിടയിലാണ് ജീന്‍സ് വിഷയം കടന്നുവന്നത്. ജീന്‍സിന്റെ ഗുണത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചും ഏകദേശം 20 മിനിറ്റോളം യേശുദാസ് പ്രസംഗിച്ചു.
'പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ 18 വയസ് പ്രായമാകുമ്പോഴേക്കും സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങും. സ്വന്തം അധ്വാന ഫലം കൊണ്ടാണ് ഓരോകുട്ടിയും തങ്ങളുടെ കാര്യങ്ങള്‍ നിറവേറ്റുന്നത്. തണുപ്പേറിയ സ്ഥലമായതിനാല്‍ പാശ്ചാത്യനാടുകളില്‍ ആ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് അണിയുന്നത്. സ്വന്തം അധ്വാനഫലമായതിനാല്‍ വസ്ത്രം അല്‍പ്പം കീറിയാലും അവരത് ഉപയോഗിക്കും. എന്നാല്‍ കേരളത്തിലോ.... സ്വന്തം മാതാപിതാക്കളുടെ അധ്വാനഫലമാണ് പ്രായമായ മക്കളെപ്പോലും തീറ്റിപ്പോറ്റുന്നത്. എത്ര വളര്‍ന്നാലും സ്വന്തം വസ്ത്രം സ്വയം കഴുകാത്തവരാണ് കേരളത്തിലെ കുട്ടികള്‍. അവര്‍ക്ക് വസ്ത്രം വാങ്ങുന്നതും അത് അലക്കി കൊടുക്കുന്നതും പ്രായമായ അമ്മമാരാണ്. കേരളത്തില്‍ സന്ദര്‍ഭത്തിനോ കാലാവസ്ഥയ്‌ക്കോ യോജിക്കാത്ത വസ്ത്രങ്ങളാണ് കുട്ടികള്‍ ധരിക്കുന്നത്. മരണവീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോഴും ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ശരീരം പ്രദര്‍ശിക്കുന്ന തരത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം,' യേശുദാസ് പറഞ്ഞു
--------------------------------------------------------------------------------------------------------------------------------------------------------------------


No comments: