മെക്‌സിക്കോയില്‍ 43 വിദ്യാര്‍ഥികളുടെ തിരോധാനം:
പ്രതിഷേധം ശക്തമാകുന്നു
Family of the missing students
have provided DNA samples to match the remains with the students. Parents of
the missing children are protesting and holding out hope that their children
may be alive. "As parents, we reject this situation. It's not the
youngsters. We know they're holding them alive," said Manuel Martinez,
whose son is among the missing, to AFP. 43 വിദ്യാര്‍ഥികളുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന്
ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ മെക്‌സിക്കോ സിറ്റിയില്‍ പ്രതിഷേധറാലി
നടത്തി. സപ്തംബര്‍ 26 നാണ് കലാപം രൂക്ഷമായ ഗുറീറോയില്‍ നിന്ന് വിദ്യാര്‍ഥികളെ കാണാതായത്.
ഇവരെ പോലീസുകാരുടെ പിന്തുണയോടെ അക്രമികള്‍ കൊലപ്പെടുത്തിയതാകാം എന്ന്
സൂചനയുണ്ട്. ഗുറീറോയിലെ നഗരമായ ഇഗ്വാലയില്‍ ഒരു വലിയ ശവക്കുഴിയില്‍ നിന്ന് 28
ജീര്‍ണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് വിദ്യാര്‍ഥികളുടേതാണെന്ന്
സംശയമുണ്ട്. കലാപകാരികളില്‍ കസ്റ്റഡിയിലായ ചിലര്‍ 17 വിദ്യാര്‍ഥികളെ
കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കലാപം തടയാനായി സര്‍ക്കാര്‍ യാതൊരു
നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ഉടന്‍ നടപടി സ്വീകരിക്കാത്ത പക്ഷം തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മാതാപിതാക്കളും റാലിയില്‍ പങ്കെടുത്തു. 'ഞങ്ങളുടെ മക്കളെ തിരിച്ചു തരൂ' എന്ന ബാനറുകളുയര്‍ത്തിയാണ് അവര്‍ മാര്‍ച്ച് ചെയ്തത്. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment