മാതൃഭൂമി സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്
Some of her prominent works arePathirappookal; Raathrimazha; Ambalamani; Krishnakavithakal; Radhayevide; Kurinjippookkal; and Thulaavarshappacha.The 80-year-old poet was honoured with the Padma Shri in 2006 for waging a struggle against the destruction of environment in the name of development.She is the founder editor of Thaliru, a children’s magazine published by the Kerala State Institute of Children’s Literature and former chairperson of the Kerala State Women’s Commission.
Ms. Sugathakumari is also the founder secretary of Prakrithi Samrakshana Samithi, an organisation for the protection of nature and of Abhaya, a home for destitute women. The literary award is being presented to her on the occasion of the 90 year of Mathrubhumi.
മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി
സുഗതകുമാരി അര്‍ഹയായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും
അടങ്ങുന്നതാണ് പുരസ്‌കാരം.കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി
സച്ചിദാനന്ദന്‍, നിരൂപക ഡോ.എം.ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്
പതിമ്മൂന്നാമത് മാതൃഭൂമി പുരസ്‌കാരത്തിനു സുഗതകുമാരിയെ തിരഞ്ഞെടുത്തതെന്ന്
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍
പി.വി.ചന്ദ്രനും അറിയിച്ചു.ഭൂമിക്കും സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം
പകര്‍ന്നുനല്‍കുന്ന കവിതയാണ് സുഗതകുമാരിയുടേതെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
പതിറ്റാണ്ടുകളായി അനുവാചകര്‍ ഈ കാവ്യവൃക്ഷത്തിന്റെ ശീതളിമയാര്‍ന്ന പൂന്തണലും
പ്രാണവായുവും പൂക്കളും തേനും കനികളുമൊക്കെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്‌നേഹത്തിന്റെയും
ധര്‍മസങ്കടങ്ങളുടെയും കുസുമങ്ങള്‍ വിടര്‍ന്നു വിലസുന്ന ജൈവസമ്പന്നമായ വിശാലമായ
താഴ്വരയിലേക്ക് നാം ആ കവിതയിലൂടെ പ്രവേശിച്ച് അതിന്റെ ഗന്ധവും ബന്ധവും
അനുഭവിച്ചറിഞ്ഞു.
കവിതയില്‍ മാത്രമൊതുങ്ങുന്നതല്ല സുഗതകുമാരിയുടെ പ്രതിജ്ഞാബദ്ധത. കാല്‍പ്പനികവും
ദാര്‍ശനികവുമായ ഒരുതലത്തില്‍ അത് അവര്‍ കവിതയിലൂടെ നമുക്ക് പകര്‍ന്നുതന്നു.
പ്രകൃതിയുടെ നേര്‍ക്കും സമൂഹത്തിന്റെ നേര്‍ക്കും ഉയരുന്ന ചോദ്യങ്ങളെ
സത്യാന്വേഷണത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതികരണങ്ങളാല്‍ സാര്‍ഥകമാക്കിക്കൊണ്ട്
സമൂഹത്തിനോട് നിര്‍ണായകമായ കടമ ഓരോ മനുഷ്യനും എഴുത്തുകാരനുമുണ്ട് എന്ന്
സുഗതകുമാരി നിരന്തരം ഓര്‍മിപ്പിക്കുന്നു- സമിതി വിലയിരുത്തി.കവിയും
സ്വാതന്ത്ര്യസമരസേനാനിയും അടിയുറച്ച ഗാന്ധിയനുമായ ബോധേശ്വരന്റെയും പ്രൊഫസര്‍
വി.കെ.കാര്‍ത്യായനി അമ്മയുടെയും മകളായി ജനിച്ച സുഗതകുമാരി നന്നേ ചെറുപ്പത്തിലേ
കവിതയെഴുതിത്തുടങ്ങി. കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത് അവര്‍ എഴുതിയ ഭൂരിപക്ഷം കവിതകളും
മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. പാതിരാപ്പൂക്കള്‍, രാത്രിമഴ,
അമ്പലമണി, കൃഷ്ണകവിതകള്‍, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ
എന്നിവയാണ് സുഗതകുമാരിയുടെ പ്രധാന കൃതികള്‍.
പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എഴുത്തിലൂടെയും സ്വജീവിതംകൊണ്ടും നിരന്തരം സമരം ചെയ്യുന്നു സുഗതകുമാരി. 2006-ല്‍ രാഷ്ട്രം സുഗതകുമാരിയെ പത്മശ്രീ നല്‍കി ആദരിച്ചു.കുട്ടികള്‍ക്കുള്ള തളിര്‍ മാസിക പത്രാധിപ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതിസംരക്ഷണസമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. ഭര്‍ത്താവ്: പരേതനായ ഡോ.കെ.വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മീദേവി. മാതൃഭൂമിയുടെ നവതി വര്‍ഷത്തിലാണ് സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്‌കാരം നല്‍കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എഴുത്തിലൂടെയും സ്വജീവിതംകൊണ്ടും നിരന്തരം സമരം ചെയ്യുന്നു സുഗതകുമാരി. 2006-ല്‍ രാഷ്ട്രം സുഗതകുമാരിയെ പത്മശ്രീ നല്‍കി ആദരിച്ചു.കുട്ടികള്‍ക്കുള്ള തളിര്‍ മാസിക പത്രാധിപ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രകൃതിസംരക്ഷണസമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. ഭര്‍ത്താവ്: പരേതനായ ഡോ.കെ.വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മീദേവി. മാതൃഭൂമിയുടെ നവതി വര്‍ഷത്തിലാണ് സുഗതകുമാരിക്ക് മാതൃഭൂമി സാഹിത്യപുരസ്‌കാരം നല്‍കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment