കൊട്ടാരക്കര ഉപജില്ലാ ശാസ്ത്രമേള: കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ്.
മുന്നില്‍
ശാസ്ത്രമേള എല്‍.പി. വിഭാഗത്തില്‍ തേവലപ്പുറം ഗവ. ഡബ്ല്യു.എല്‍.പി.എസും യു.പി. വിഭാഗത്തിലും എച്ച്.എസ്. വിഭാഗത്തിലും പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസും എച്ച്.എസ്.എസ്. വിഭാഗത്തില്‍ ഗവ. എച്ച്.എസ്.എസ്. കൊട്ടാരക്കരയും ചാമ്പ്യന്മാരായി. ഗണിതശാസ്ത്രമേളയില്‍ എല്‍.പി. വിഭാഗത്തില്‍ വെട്ടിക്കവല ജി.എല്‍.പി.എസ്., യു.പി.വിഭാഗത്തില്‍ കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ്. പവിത്രേശ്വരം, ടൗണ്‍ യു.പി.എസ്. കൊട്ടാരക്കര, എച്ച്.എസ്. വിഭാഗത്തില്‍ എം.ടി.എച്ച്.എസ്. കൊട്ടാരക്കര, എച്ച്.എസ്.എസ്. വിഭാഗത്തില്‍ ഗവ. എച്ച്.എസ്.എസ്. കൊട്ടാരക്കര എന്നീ സ്‌കൂളുകള്‍ ചാമ്പ്യന്മാരായി.
ഐ.ടി.മേളയില്‍ കൊട്ടാരക്കര ടൗണ്‍ യു.പി. സ്‌കൂള്‍ യു.പി. വിഭാഗത്തിലും, പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ്. എച്ച്.എസ്. വിഭാഗത്തിലും കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും വിജയികളായി. സാമൂഹ്യശാസ്ത്രമേളയില്‍ എല്‍.പി. വിഭാഗത്തില്‍ ജി.ഡബ്ല്യു.എല്‍.പി.എസ്. ഐരക്കുഴി, യു.പി.വിഭാഗത്തില്‍ നെടുമ്പായിക്കുളം എം.എന്‍.യു.പി.എസ്., എച്ച്.എസ്. വിഭാഗത്തില്‍ എം.ടി.ജി.എച്ച്.എസ്. കൊട്ടാരക്കര, എച്ച്.എസ്.എസ്. വിഭാഗത്തില്‍ കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ്. എന്നിവ ചാമ്പ്യന്മാരായി. പ്രവൃത്തിപരിചയമേളയില്‍ എല്‍.പി. വിഭാഗത്തില്‍ കിഴക്കേക്കര എം.ടി.എല്‍.പി.എസ്., യു.പി. വിഭാഗത്തിലും എച്ച്.എസ്. വിഭാഗത്തിലും പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ്., എച്ച്.എസ്.എസ്. വിഭാഗത്തില്‍ വെട്ടിക്കവല ജി.എം.എച്ച്.എസ്.എസ്. സ്‌കൂളുകള്‍ പോയിന്റുനിലയില്‍ മുന്നിലെത്തി.
സമാപനസമ്മേളനം എ.ഇ.ഒ. എം.കെ.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു..
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment