Pages

Wednesday, October 8, 2014

DIABETIC FOOT CARE

പ്രമേഹരോഗിക

പാദം കാക്കണം പൊന്നുപോലെ

People with diabetes must be fully aware of how to prevent foot problems before they occur, to recognize problems early, and to seek the right treatment when problems do occur. Although treatment for diabetic foot problems has improved, prevention - including good control of blood sugar level - remains the best way to prevent diabetic complications.People with diabetes should learn how to examine their own feet and how to recognize the early signs and symptoms of diabetic foot problems.They should also learn what is reasonable to manage routine at home foot care, how to recognize when to call the doctor, and how to recognize when a problem has become serious enough to seek emergency treatment.
പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച്‌ പാദസംരക്ഷണത്തിന്‍െറ പ്രാധാന്യം ഏറുന്നു.പാദത്തിലുണ്ടാകുന്ന ചെറിയൊരു മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്‌. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്‌, രക്‌തക്കുഴലുകളുടെ വൈകല്യം, രോണാണുബാധ തുടങ്ങിയവയാണ്‌ പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതും കരിയാതാവുന്നതിനും കാരണം.പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച്‌ പാദസംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്നു. പ്രായമേറുംതോറും പാദപരിപാലനം അത്യാവശ്യമായിത്തീരുന്നു.നാഡീവ്യൂഹങ്ങളുടെ തകരാറാണ്‌ പാദരോഗങ്ങള്‍ക്ക്‌ പ്രധാന കാരണം ശരീരത്തിന്റെ നിദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന്‌ തകരാര്‍ സംഭവിക്കുന്നതാണ്‌ പാദരോഗങ്ങള്‍ക്ക്‌ കാരണം.
Diabetesസെന്സറിമോട്ടോര് സിസ്റ്റത്തിന്റെ തകരാര്മൂലം ശരീരത്തിലെ പേശീകള്ക്ക് പ്രവര്ത്തനക്ഷമത നഷ്ടമാകുന്നു. ഇതോടൊപ്പം കുടല്, ആമാശയം, മൂത്രാശയം, വിയര്പ്പുഗ്രന്ഥികള്, എന്നിവയെ നിയന്ത്രിച്ചുപോരുന്ന നാഡികള്ക്കു ബലക്ഷയമുണ്ടാകുന്നു. വിയര്പ്പുഗ്രന്ഥികളുടെ പ്രവര്ത്തനം മന്ദീഭവിക്കുന്നതോടെ ചര്മ്മത്തില് ജലാംശം കുറയുന്നു. ചര്മ്മം വീണ്ടുകീറുന്നു. മുറിവുകളുണ്ടാകുന്നു.നാഡീവ്യൂഹത്തിന്റെ പ്രവര്ത്തനതകരാര്മൂലം അവതാളത്തിലാകുന്ന പേശീകള് സങ്കോചവികാസ വ്യവസ് പാലിക്കപ്പെടാത്ത സ്ഥിതി ഉണ്ടാകുന്നതോടെ വിരലുകളുടെ സ്വഭാവിക ആകൃതി നഷ്ടമാകുന്നു.ഇത്തരത്തില് ആകൃതിയില് വ്യത്യാസം വന്ന പാദമൂന്നി നടക്കുമ്പോള് ഒരു പ്രത്യേകഭാഗത്ത് കൂടുതല് മര്ദ്ദം അനുഭവപ്പെടുന്നു. ഭാഗത്തെ ചര്മ്മത്തിന് കട്ടികൂടി അവിടെ വ്രണം രൂപപ്പെടുന്നു. തഴമ്പുകള് അടര്ന്നുപോകുമ്പോള് അവിടെ വ്രണം രൂപപ്പെടുന്നു. നാഡീതകരാര്മൂലം പ്രതികരണശേഷി നഷ്ടപ്പെടുന്നതിനാല് ഭാഗത്ത് വേദന അനുഭവപ്പെടുകയില്ല.രോഗം തിരിച്ചറിയാംരക്തവാഹിനി കുഴലുകളുടെ തകറാറുമൂലം ഉണ്ടാകുന്ന പാദരോഗങ്ങളില് പാദങ്ങള്ക്ക് സംവേദനക്ഷമത നഷ്ടപ്പെടുക, ചുവന്നുതടിക്കുക, കുമിളയുണ്ടാവുക, പാദങ്ങളില് വേദന അനുഭവപ്പെടുക എന്നിങ്ങനെ ലക്ഷണങ്ങള് കണ്ടുവരുന്നു.പ്രത്യേക കാരണങ്ങളൊന്നും കൂടാതെതന്നെ കാലില് വേദന, ചര്മ്മം നേര്ത്ത് ചുളിയുക, കാലിലെ രോമം കൊഴിയുക, കാലില് നിറം മാറ്റവും ചൂടും ചെറിയ മുറിവുണ്ടായാല് പഴുക്കുക, കരിയാതെയിരിക്കുക തുടങ്ങിയവയും പ്രമേഹം മുലമുള്ള പാദരോഗങ്ങളുടെ ലക്ഷണമാകും. പാദത്തില് പുകച്ചില് അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്.രക്തത്തിലൂടെ എത്തിച്ചേരേണ്ട ഓക്സിജനും മറ്റുഘടകങ്ങളും ശരിയായ അളവില് ലഭിക്കാത്തതിനാല് ചെറിയ മുറിവുപോലും പഴുപ്പാകുന്നു. പുകവലി ശീലമുള്ളവരിലാണ് പാദരോഗം കൂടുതലായും കണ്ടുവരുന്നത്. ഹൈഹീല്ഡ് ചെരിപ്പുകളും ഇറുകിയ ചെരിപ്പുകളും ഉപയോഗിക്കുന്നവരില് പാദരോഗം കൂടുതലാണ്.പാദങ്ങളില് നിറംമാറ്റമോ തുടര്ച്ചയായ മരവിപ്പോ പുകച്ചിലോ അനുഭവപ്പെട്ടാല് പരിശോധന ആവശ്യമാണ്. പ്രമേഹരോഗികള് നിര്ബന്ധമായും പരിശോധന നടത്തണം. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകള് ആശുപത്രിയില് ലഭ്യമാണ്.പ്രമേഹരോഗികള്ക്കുള്ള പൂര്ണ്ണ വാര്ഷിക പരിശോധനകള്ക്ക് ബയോതെസിയോമെട്രി പരിശോധനയെന്നു പറയുന്നു.

രക്തയോട്ടപ്രശ്നങ്ങള് കണ്ടെത്താന് പെരിഫറല് ഡ്രോപ്ലര് സിസ്റ്റം, പാദത്തിലെ ആണി, പഴുപ്പ്, സമ്മര്ദ്ദം എന്നിവ കണ്ടുപിടിക്കുന്നതിന് ഫൂട്ട്പ്രഷര് ഡിസ്ട്രിബ്യൂഷന് മെഷര്മെന്റ് എന്നീ പരിശോധനകളാണുള്ളത്.കാലിലെ മര്ദ്ദം തിട്ടപ്പെടുത്തി കാലിന് അനുയോജ്യമായ ചെരുപ്പ് തെരഞ്ഞെടുത്ത് ഉപയോഗിക്കാന് പരിശോധനകൊണ്ടാകുന്നു. മൈക്രോസെല്ലുലാര് പോളിമര് ഉപയോഗിച്ച് നിര്മ്മിക്കുന്ന പാദരക്ഷകള് പ്രമേഹരോഗികള്ക്ക് ഇത്തമമാണ്.പാദസംരക്ഷണത്തില് ശ്രദ്ധിക്കാന്പാദം ദിവസവും കഴുകി വൃത്തിയാക്കണം എന്നുള്ളതാണ് സംരക്ഷണത്തിലെ ആദ്യപാഠം. ഇതിനായി വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. ചെറുചൂടുവെള്ളം വേണം ഉപയോഗിക്കാന്.കഴുകിയതിനുശേഷം പാദത്തില് ജലാംശം തങ്ങി നില്ക്കാന് ഇടവരുത്തരുത്. വൃത്തിയുള്ള തുണിയുപയോഗിച്ച് ജലാംശം പൂര്ണ്ണമായും നീക്കം ചെയ്യണം. വിരലുകള്ക്കിടയില് നനവ് തങ്ങി നില്ക്കാന് ഇടവരരുത്.സ്വയം പാദപരിശോധനയാണ് വേണ്ടത്. എല്ലാ ദിവസവും പാദം കഴുകുമ്പോള് വ്യക്തമായി പരിശോധിക്കണം. മുറിവുളോ, പോറലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഒപ്പം കാല്നഖത്തിന്റെ പരിശോധനയും വേണം.നഖം യഥാസമയത്ത് വെട്ടിനിര്ത്തണം. നഖം ഇരുവശങ്ങളിലേക്കും വളര്ന്ന് മാംസത്തിനുള്ളിലേക്ക് ആഴ്ന്ന് മുറിവുണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുക എന്നതും പാദസംരക്ഷണത്തിന്റെ ഭാഗമാണ്.പ്രമേഹരോഗികള് കാലിലെ നഖം മുറിക്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കണം. മുറിവുണ്ടാകരുത്. എപ്പോഴും ചെരിപ്പ് ധരിക്കുക. നഗ്നപാദമൂന്നി നടക്കുമ്പോള് കല്ലുകള് കുത്തിക്കയറി മുറിവുണ്ടാകാന് സാധ്യതയുണ്ട്. കാലിന് ഇണങ്ങുന്ന ചെരിപ്പും ഷൂവും വേണം തെരഞ്ഞെടുക്കാന്.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: