Pages

Friday, October 31, 2014

DEVENDRA FADNAVIS TAKES OATH AS BJP'S FIRST CHIEF MINISTER IN MAHARASHTRA

Devendra Fadnavis takes oath as BJP's first CM in Maharashtra

മഹാരാഷ്ട്രയില്ദേവേന്ദ്ര ഫഡ്നാവിസ്മന്ത്രിസഭ സത്യപ്രതിജ് ചെയ്ത് അധികാരമേറ്റു
mangalam malayalam online newspaperDevendra Fadnavis was sworn-in as the chief minister of the first BJP government in Maharashtra at a gala public function at Wankhede stadium in Mumbai on 31st October,2014, Friday.Maharashtra Governor C.V. Rao administered the oath of office and secrecy to Fadnavis, 44, at a ceremony in Wankhede Stadium witnessed by over 30,000 people.Prime Minister Narendra Modi, Bharatiya Janata Party president Amit Shah, business tycoons, film personalities, sportspersons and celebrities were present on the occassion.
 മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ്‌ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ഫഡ്‌നാവിസിന്‌ പിന്നാലെ മുതിര്‍ന്ന നേതാവ്‌ ഏക്‌നാഥ്‌ ഗണ്‍പത്‌ റവു സത്യപ്രതിജ്‌ഞ ചെയ്‌തു. വടക്കന്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള നേതാവായ ഗണ്‍പത്‌ റാവുവിന്‌ റവന്യൂ, വനം വകുപ്പുകള്‍ ലഭിക്കുമെന്നാണ്‌ സൂചന. ആഭ്യന്തരവും ധനകാര്യവും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. പത്ത്‌ പേരാണ്‌ ഇന്ന്‌ ഫഡ്‌നാവിസ്‌ മന്ത്രിസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയും സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. നേരത്തെ പങ്കജ മുണ്ടെ മുഖ്യമന്ത്രി പദത്തിന്‌ അവകാശവാദം ഉന്നയിച്ചിരുന്നു.
സുധീര്‍ മുംഗനിത്‌വര്‍, വിനോദ്‌ ടാദ്‌വെ. പ്രകാശ്‌ മേത്ത, ചന്ദ്രകാന്ത്‌ പാട്ടീല്‍, വിഷ്‌ണു സവ്ര, ദിലീപ്‌ കാംബ്ലേ, വിദ്യാ ഠാക്കൂര്‍ തുടങ്ങിയവരാണ്‌ ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്‌ത മറ്റ്‌ മന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. മഹാരാഷ്‌ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌.മുംബൈ വാങ്കടെ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ, ബി.ജെ.പി ഭരിക്കുക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, ബോളിവുഡ്‌ താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശിവസേന മേധാവി ഉദ്ധവ്‌ താക്കറെയും സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുത്തു. അമിത്‌ ഷാ, ദേവേന്ദ്ര ഫഡ്‌നാവിസ്‌ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ ഉദ്ധവ്‌ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പങ്കെടുത്തത്‌.

                          Prof. John Kurakar

No comments: