ലോകരാജ്യങ്ങളെ മുള്മുനയില്
നിര്ത്തുന്ന എബോള എന്ന മഹാമാരി
പശ്ചിമാഫ്രിക്കയില് ആയിരങ്ങളുടെ ജീവനെടുത്ത എബോള എന്ന മഹാമാരി മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിക്കുകയാണ് കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിൽ എബോള മരണം റിപ്പോർട്ട് ചെയ്തു .പിടിപെട്ടാല് അധികം വൈകാതെ മരണം ഉറപ്പാക്കുന്ന എബോള ലോകരാജ്യങ്ങളെ മുള്മുനയില് നിര്ത്തുകയാണ്. ആഫ്രിക്കന് രാജ്യങ്ങളായ ഗിനി, ലൈബീരിയ, സിയറ ലിയോണ് എന്നിവിടങ്ങളില് പൊട്ടിപ്പുറപ്പെട്ട എബോള ഇരുണ്ട ഭൂഖണ്ഡവും കടന്ന് പടര്ന്നു പിടിക്കുന്നതിനെ ചെറുക്കാന് ലോകാരോഗ്യ സംഘടനതന്നെ ആഹ്വാനം ചെയ്തുകഴിഞ്ഞു. അതീവ ഗുരുതരമായ സ്ഥിതിവിശേഷം നേരിടാന് ഓരോ രാഷ്ട്രങ്ങളും മുന്കരുതലുകളും എടുത്തുവരുന്നു.ആഫ്രിക്കയില് മാത്രം ഏകദേശം 9000 പേര്ക്കാണ് രോഗം പിടിപെട്ടത്. ഇതില് 4500 പേര് മരിച്ചു. ഇവരില് 236 ആരോഗ്യപ്രവര്ത്തകരും ഉള്പ്പെടുന്നു. എബോളയുടെ തീവ്രത മനസിലാക്കാന് ഈ കണക്കുകള് ധാരാളം. സമീപകാലത്തൊന്നും ഇതുപോലെ ഭീതിപടര്ത്തിയ മറ്റൊരു രോഗബാധയുണ്ടായിട്ടില്ല. ചികിത്സിക്കുന്ന ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും രോഗം പിടിപെടുന്നത് ആരോഗ്യപ്രവര്ത്തകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതു പ്രതിരോധ പ്രവര്ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഇതുവരെ പ്രതിവിധി കണ്ടെത്താത്ത എബോളയെ പ്രതിരോധിക്കാന് മുന്കരുതലുകള് മാത്രമാണ് ഏക പോംവഴി.പടിഞ്ഞാറന് ആഫ്രിക്കയിലെ ഗിനി എന്ന രാജ്യത്തെ ഗെക്കഡു എന്ന വനമേഖലയില് 2013 ഡിസംബറില് ആണ് പകര്ച്ചവ്യാധിയുടെ തുടക്കം. ഗിനിയുടെ സമീപ രാജ്യമായ ലൈബീരിയയില് 2000 പേരും അയല്രാജ്യങ്ങളായ സിയറ ലിയോണില് ആയിരത്തോളവും പേരും ഇതിനകം മരണപ്പെട്ടു. മറ്റു പല ആഫ്രിക്കന് രാഷ്ട്രങ്ങളിലേക്കും രോഗം കടന്നാക്രമണം നടത്തുകയാണ്. ഒടുവില് അമേരിക്കയില് ഒരാള് മരിച്ചപ്പോള് രോഗം കടല് കടന്നവിവരം ഞെട്ടലോടെ പാശ്ചാത്യരാജ്യങ്ങളും തിരിച്ചറിഞ്ഞു. ആധുനികകാലത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് രോഗബാധയെ ലോകാരോഗ്യ സംഘടനതന്നെ വിശേഷിപ്പിക്കുന്നത്.
വായുവിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരില്ലെന്നതാണ് ആശ്വാസം. രോഗികളുടെ ശരീരസ്രവങ്ങള് സ്പര്ശിച്ചാലാണ് രോഗം പകരുക. അമേരിക്കയില് ഒരു നഴ്സിനാണ് രോഗബാധ കണ്ടെത്തിയത്. മൃഗങ്ങളില് കാണുന്ന വൈറസാണ് മനുഷ്യരിലേക്കു പകരുന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയില് കാട്ടിറച്ചി ശേഖരിക്കുന്നവര്ക്കും കഴിക്കുന്നവര്ക്കുമൊക്കെയാണ് രോഗം പിടിപെട്ടത്.പശ്ചിമാഫ്രിക്ക ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന ദയനീയ ചിത്രവും തെളിഞ്ഞുവരുന്നു. രോഗബാധ പടര്ന്ന സ്ഥലങ്ങളില് ഈയലുകള് പോലെ മനുഷ്യര് ചത്തുവീഴുന്നത് നോക്കിനില്ക്കാനേ ആ രാജ്യങ്ങള്ക്കു കഴിയുന്നുള്ളൂ. അവിടത്തെ ആരോഗ്യമേഖലയ്ക്കോ സര്ക്കാരുകള്ക്കോ ഇതുനേരിടാനുള്ള ത്രാണിയില്ല. എബോള ബാധ കണ്ടെത്തിയ സ്ഥലങ്ങളില് പട്ടിണിയും ദാരിദ്ര്യവും നടമാടുന്നു. മറ്റു രാജ്യങ്ങളില്നിന്നുള്ള സഹായങ്ങളും ഇവിടേക്ക് ചെല്ലുന്നില്ല. ഈ മുഖംതിരിച്ചു നില്ക്കലില് ശരിക്കും അനാഥമാകുകയാണ് എബോളയുടെ ഇരകള്. മറ്റു രാജ്യങ്ങളിലേക്കുകൂടി ഇതു പടര്ന്നാല് വലിയ വിപത്തിനാകും ലോകം സാക്ഷ്യംവഹിക്കുക. എബോള കൂടുതല് വ്യാപിച്ചാല് ലോകരാജ്യങ്ങളുടെ സമ്പദ്ഘടനതന്നെ താറുമാറാകുമെന്നു റിപ്പോര്ട്ടുണ്ട്. ലോകബാങ്കിന്റെ നിരീക്ഷണത്തില് രണ്ടു ലക്ഷം കോടി രൂപയെങ്കിലും ആഗോള സമ്പദ്ഘടനയ്ക്കു നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടുന്നു.അമേരിക്കയ്ക്കു പിന്നാലെ സ്പെയിന്, ജര്മനി എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല് എങ്ങനെയാണ് രോഗബാധ ഇവിടേക്കു പടര്ന്നതെന്ന് വ്യക്തമല്ല. രോഗം ബാധിച്ചാല് മരണസാധ്യത 90 ശതമാനമാണെന്നത് ഇതിന്റെ ഭീകരതകൂട്ടുന്നു. എബോളയെ ചെറുക്കാനുള്ള മരുന്നുകള് കണ്ടുപിടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വൈദ്യശാസ്ത്രം. ഫേസ് ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്ക്ക്സൂക്കര് ബര്ഗ് രണ്ടരക്കോടി ഡോളര് ഇതിലേക്കു സംഭാവന നല്കിയിട്ടുണ്ട്.ഇന്ത്യയില് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടില്ലെന്നത് അങ്ങേയറ്റം ആശ്വാസകരമാണ്. മലയാളികള് അടക്കം ഒട്ടനവധി ഇന്ത്യക്കാര് ആഫ്രിക്കയില് ജോലിചെയ്ുന്നുണ്ടെന്നുയള്ളത് നമ്മുടെയും ആശങ്ക കൂട്ടുകയാണ്. എബോളയെ ചെറുക്കാന് ലോകരാഷ്ട്രങ്ങള് ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണിത്. യു .എൻ എബോളയെ പ്രതിരോധിക്കാൻ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായം ആവ്ശ്യപെട്ടിരിക്കുകയാണ് . മാനവ ശിയെ ഇല്ലാതാക്കുന്ന എബോളയെ തടയാൻ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം .
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment