Pages

Wednesday, October 22, 2014

അഴിമതി വികസനത്തെയും സമാധാനത്തെയും ഇല്ലാതാക്കും

അഴിമതി വികസനത്തെയും
സമാധാനത്തെയും ഇല്ലാതാക്കും
      അഴിമതി വികസനത്തെയും സമാധാനത്തെയും ഇല്ലാതാക്കും . ഓരോ  അഴിമതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നാണ്  അഴിമതി . ഒന്നായ അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് വിവരങ്ങളാണ് കഴിഞ്ഞ ദിവസം  കുടിവെള്ള പദ്ധതിയിൽ 69 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതിന്  എൻജിനീയർമാരെ രണ്ടുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെക്കുറിച്ചുള്ള വിവരമാണ് അതിൽ ഒന്ന്. മറ്റൊന്ന്,  ആംബുലൻസ് സർവീസ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർമാരായിരുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരിലും കരാർ എടുത്ത കമ്പനിയിലും നിന്ന് 5.38 കോടി രൂപ ഈടാക്കണമെന്ന വിജിലൻസ് വിഭാഗത്തിന്റെ ശുപാർശയാണ്. ഒന്ന് കുടിവെള്ളവുമായി ബന്ധപ്പെട്ടത്. മനുഷ്യ ജീവനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്.  ആദ്യ തട്ടിപ്പിന്റെ ഫലമായി അഞ്ച് പഞ്ചായത്തുകളിലെ പതിനായിരങ്ങൾ ഇപ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. രണ്ടാമത്തെ തട്ടിപ്പ് നടന്നതാകട്ടെ,പാവപ്പെട്ട രോഗികൾക്കായി വാങ്ങിയ മരുന്നിന്റെ പണം പോലും നൽകാത്ത ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. നിയമത്തിൽ  നിന്ന്  രക്ഷപെടാൻ  ആർക്കും കഴിയുമെന്ന് തോന്നുന്നില്ല .വേഗം കുറവാണെങ്കിലും നിയമം പിറകേ തന്നെയുണ്ടെന്നും  ഉന്നതനായാലും അഴിക്കുള്ളിൽ ആയിപ്പോകുമെന്നും ഓർമ്മപ്പെടുത്തുന്നതാണ്  അടുത്തകാലത്തുള്ള  വിധികൾ . തുടരെ  ഉണ്ടാകുന്ന  വിധികൾ
അഴിമതിക്കാർക്ക്   ഒരു പാഠം ആകണം .    മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ കോടികളുടെ അഴിമതി നടത്തുമ്പോൾ താൻ പത്തോ പതിനായിരമോ വാങ്ങുന്നതു  അഴിമതിയാണോ എന്ന  ചിന്ത  സാധാരണക്കാരന്  ഉണ്ടാകുന്നു .  കൈക്കൂലി വാങ്ങാതിരുന്നതുകൊണ്ട് നാടു നന്നാവുമോയെന്ന ചിലർ ചോദിക്കുന്നു . ഇത്തരം ചോദ്യങ്ങൾക്കു യാതൊരു  പ്രസക്തിയുമില്ല .  അഴുക്കുചാലിൽ കിടക്കുന്നതിന് ന്യായങ്ങൾ നിരത്തുകയും തർക്കത്തിന് ഒരുമ്പെടുകയും ചെയ്യുന്നവരോട്  വൃത്തിയെയും ദുർഗന്ധത്തെയും കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം?ഒരു പകർച്ചവ്യാധി പോലെ പടർന്നിരിക്കുകയാണ്.അനധികൃതമായി പണം പറ്റുന്നവർ അനധികൃതമായി പണം നൽകുന്നുമുണ്ട് എന്നത്  സത്യമാണ് . മുകൾതട്ടിൽ നിന്നും  അഴിമതി  ഇല്ലാതാകണം .മന്ത്രിമാരും  ഉന്നത  ഉദ്യോഗസ്ഥരും  അഴിമതി കറ പുരളാത്തവരാകണം .അനധികൃത സമ്പാദ്യം എവിടെ ഒളിപ്പിച്ചാലും കണ്ടെത്താനും പിടിച്ചെടുക്കാനും  ശിക്ഷിക്കാനും കഴിയും വിധമുള്ള ശക്തമായ കള്ളപ്പണ വിരുദ്ധ നിയമമാണ് അതിന് ആവശ്യം. കള്ളപ്പണക്കേസുകളിൽ വിചാരണ പെട്ടെന്ന് പൂർത്തിയാക്കാനുള്ള വ്യവസ്ഥ നിയമത്തിന്റെ ഭാഗമാക്കുകയും വേണം. അഴിമതി നടത്തിയത്  എത്ര ഉന്നതനായാലും രക്ഷപ്പെടാൻ ഒരു പഴുതും കാണില്ലെന്ന സ്ഥിതി വന്നാലേ അഴിമതിഇല്ലാതാകു .വികസനവും  സമാധാനവും ശാന്തിയും ഭാരതത്തിൽ  പുലരണമെങ്കിൽ അഴിമതി  ഇല്ലാതാകണം .

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: