Pages

Thursday, October 16, 2014

മുളകു പൊടി,മസാല പൊടി ഇവയിൽ വിഷാംശം

മുളകു പൊടി,മസാല പൊടി
ഇവയി വിഷാംശം

കേരളത്തിലെത്തുന്ന പച്ചക്കറിയിലും പഴത്തിലും പുറമെ പലവ്യഞ്ജനങ്ങളിലും മാരകമായ തോതില്‍ വിഷാംശം. കൃഷി വകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും സംയുക്ത പരിശോധനയിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ ജനവരി മുതല്‍ മാര്‍ച്ച് വരെ വിവിധ ജില്ലകളിലെ പൊതുവിപണിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനാ പരമ്പരയുടെ ആറാമത്തെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.

പല ബ്രാന്‍ഡുകളുടെ പേരില്‍ പാക്കറ്റില്‍ ലഭിക്കുന്ന 24 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്പരിശോധിച്ചതില്ആറിനത്തില്പ്പെട്ട 13 സാമ്പിളുകള്വിഷാംശ പരിധി ലംഘിച്ചതായി വ്യക്തമായിരുന്നു. ഏലയ്ക്ക, ജീരകം, തൈരുമുളക് (കൊണ്ടാട്ടം), സാധാരണ മുളകുപൊടി, കശ്മീരി മുളകുപൊടി, വറ്റല്മുളക് എന്നിവയുടെ സാമ്പിളില്അപകട സാദ്ധ്യതയുള്ള അളവില്വിഷാംശം കണ്ടെത്തി. സാധാരണ മുളകുപൊടിയുടെ നാല് സാമ്പിളില്‍, ക്ളോര്പൈറിഫോസ്, സൈപെര്മെത്രിന്‍, എത്തയോണ്എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. കശ്മീരി മുളകുപൊടിയുടെ ബ്രാന്ഡുകളില്സൈപെര്മെത്രിന്‍, എത്തയോണ്എന്നീ കീടനാശിനികളുടെ സാന്നിധ്യവും കണ്ടു. ഇതുവരെ നടത്തിയ സാമ്പിള്പരിശോധനകളെല്ലം സൂചിപ്പിക്കുന്നത്, എല്ലാത്തരം മുളകിലും മുളക് ഉത്പന്നങ്ങളിലും ബ്രാന്ഡ് ചെയ്ത മുളക് പൊടിയിലും രണ്ടിലേറെ കീടനാശിനികളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ്. അയമോദകം, മല്ലിപ്പൊടി, പൊടിച്ചമുളക്, ജീരകപ്പൊടി, പെരുംജീരകം, ഗോബി മഞ്ചൂരിയന്മസാല, ഉലുവയില ഉണക്കിയത് എന്നിവയുടെ സാമ്പിളിലും വിഷാംശം കണ്ടെങ്കിലും അത് പരിധിക്ക് താഴെയായിരുന്നു.
                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: