Pages

Saturday, October 18, 2014

മുത്തശ്ശി കുഞ്ഞന്നം ഇനി ഇന്ത്യയുടെ മുത്തശ്ശി

മുത്തശ്ശിമുത്തശ്ശി കുഞ്ഞന്നം
ഇനി ഇന്ത്യയുടെ മുത്തശ്ശി

 പാറന്നൂരിലെ മുത്തശ്ശി കുഞ്ഞന്നം ഇനി ഇന്ത്യയുടെ മുത്തശ്ശിയായി അറിയപ്പെടും. തൃശ്ശൂര് ജില്ലയിലെ കേച്ചേരിക്കടുത്ത് പാറന്നൂര് ഗ്രാമത്തിലെ വാഴപ്പിള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും മകള് 112 വയസ്സുള്ള കുഞ്ഞന്നത്തെ ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സ് ഇന്ത്യയിലെ പ്രായംകൂടിയ വ്യക്തിയായി അംഗീകരിച്ചതായുള്ള -മെയില് സന്ദേശം ലഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന് ഉണ്ടാകും.2015 എഡിഷനിലാണ് ഇന്ത്യയിലെ പ്രായം കൂടിയ വനിതയായി കുഞ്ഞന്നത്തിന്റെ പേര് ഉണ്ടാവുക. എരനെല്ലൂര് പരിശുദ്ധ കൊന്തമാതാവിന് പള്ളിയിലെ രേഖകള് പ്രകാരം 1903 മെയിലാണ് കുഞ്ഞന്നത്തിന്റെ മാമോദീസ നടന്നിട്ടുള്ളത്. ഫാ. ഗീവര്ഗ്ഗീസ് പട്ടക്കാരനായിരുന്നു കാര്മ്മികന്.

1893 മുതല് 1915 വരെയുള്ള വിവരങ്ങളടങ്ങിയ രജിസ്റ്ററില് നിന്നാണ് കു    ഞ്ഞന്നത്തിന്റെ മാമോദീസ വിവരങ്ങള് ലഭിച്ചത്. തൂവല് ഉപയോഗിച്ച് എഴുതിയ രീതിയിലാണ് ഇത്. അവിവാഹിതയായ കുഞ്ഞന്നം ഇപ്പോള് താമസിക്കുന്നത് സഹോദരന്റെ മകന് ജോസിനൊപ്പമാണ്.ജോസിന്റെ മകന് ജെയിംസിന്റെയും മുമ്പ് ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സില് പേര് വന്നിട്ടുള്ള സത്താര് ആദൂരിന്റെയും പരിശ്രമഫലമായാണ് കുഞ്ഞന്നം അംഗീകരിക്കപ്പെട്ടത്. ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സിന്റെ എഡിറ്റോറിയല് ബോര്ഡിലുള്ള മലയാളിയായ സ്മിത തോമസും പ്രധാന പങ്ക് വഹിച്ചു.112-ാം വയസ്സിലും അസുഖങ്ങളൊന്നുമില്ല. വയോജനദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവിധ സംഘടനകളും കുഞ്ഞന്നം മുത്തശ്ശിയെ ആദരിച്ചിരുന്നു. കൃത്യസമയത്തുള്ള ഭക്ഷണവും ഉറക്കവും മുത്തശ്ശിക്ക് നിര്ബന്ധമാണ്. പൂര്ണമായും സസ്യഭക്ഷണവുമാണ്. ഒന്നരവര്ഷം മുമ്പ് കട്ടിലില്നിന്നു വീഴുന്നതിന് മുമ്പുവരെ ധാരാളം നടന്നിരുന്നു. ഇതുവരെ ഒരു ഗുളികയും കഴിച്ചിട്ടില്ല. ചെരുപ്പിടാതെ നടക്കുന്ന മുത്തശ്ശി പറമ്പും പരിസരവുമെല്ലാം വൃത്തിയാക്കുന്ന കാര്യത്തിലും ശ്രദ്ധാലുവാണ്.

                              പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: