Pages

Wednesday, October 29, 2014

മലങ്കര യാക്കോബാ സഭയിൽ പ്രശ്നങ്ങൾ വ്യാപകമാകുന്നു

മലങ്കര യാക്കോബാ സഭയി
പ്രശ്നങ്ങ വ്യാപകമാകുന്നു
സമുദായക്കെസിന്‍റെ പശ്ചാത്തലത്തില്‍ സിംഹാസനപ്പള്ളികളായ ചില ഇടവകകളെയും സിംഹാസനപ്പള്ളികളെ പൊതുവായും സഭയുടെ മുഖ്യധാരയില്‍ നിന്നും അകറ്റുവാനുള്ള ഈ നീക്കം മുന്‍പും ഇവിടെ ഉണ്ടായിട്ടുണ്ട്. അങ്ങനെ ആക്കിതീരത്താല്‍ അതിന്‍റെ മറവില്‍ ചില മെത്രാന്‍മാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും അവിടെയൊക്കെ സ്വൈര്യവിഹാരം നടത്താമെന്നുള്ള സ്വാര്‍ത്ഥ താല്‍പര്യമാണ് അതിന് പിന്നില്‍.കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് എറണാകുളം എളംകുളം സൂനോറോ പള്ളിയിലെ അന്നത്തെ (ഇന്നത്തെയും) ചില സഭാമുതലാളിമാരുടെ ഒരു രഹസ്യ യോഗത്തിലാണ് ആദ്യമായി ഈ ഫോര്‍മുല ഉരുത്തിരിഞ്ഞു വന്നത്. അതില്‍ അന്ന് പ്രാദേശിക നേതൃത്ത്വവുമായി നീരസത്തിലായിരുന്ന ഏതാനും ചിലര്‍ കൂട്ടുകൂടി. 1974 നുശേഷം വെച്ച പള്ളികളും വൈദീക സെമിനാരിയും സിംഹാസന, സമാജ, ക്നാനായ പള്ളികളും ഇപ്രകാരം ആക്കുക, ബാക്കി പള്ളികള്‍ 1934 ലെ ഭരണഘടന അംഗീകരിച്ച്പ മുടക്കപ്പെട്ട വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നാതായിരുന്നു അജണ്ട.

പക്ഷെ പുന്യസ്മരണാര്‍ഹാനായ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് അതിനെയെല്ലാം തള്ളിക്കളഞ്ഞു. മലങ്കരയിലെ എല്ലാ പള്ളികളും സിംഹാസനപ്പള്ളികള്‍ ആണ്. എല്ലാവരും പരിശുദ്ധ സിംഹാസനത്തിന്‍റെ ആത്മീയ മക്കളും. ഇനി വേറെ സിംഹാസനമൊന്നും അവിടെ സ്ഥാപിക്കേണ്ട എന്നായിരുന്നു പരിശുദ്ധ പിതാവിന്‍റെ അന്നത്തെ നിലപാട്.ഇപ്പോഴത്തെ പാത്രിയര്‍ക്കീസും ഇത്തരം കുറുമുന്നണി നീക്കങ്ങളെ മുളയിലേ നുള്ളിക്കളയും എന്ന് പ്രതീക്ഷിക്കാം.ഒരു തമാശ: വാര്‍ത്തയില്‍ പറയുന്ന ഇടങ്ങളില്‍ മഫ്രിയാന വേണമെങ്കില്‍ അവിടങ്ങളില്‍ “ആകെ മൊത്തം ടോട്ടല്‍” ഉള്ള കുടുമ്പങ്ങളെക്കാള്‍ ഓരോ കുടുമ്പയൂണിറ്റിലും അംഗങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്ന കോതമംഗലം, ചെലാട്, വെങ്ങൂര്‍, കുറുപ്പംപടി, അകപ്പറമ്പ്‌, മഴുവന്നൂര്‍, പള്ളിക്കര, കടമറ്റം, കോലഞ്ചേരി, മുളംതുരുത്തി, കരിങ്ങാച്ചിറ, മണര്‍കാട് എന്നിവടങ്ങളില്‍ ഓരോരോ പാത്രിയര്‍ക്കീസ് തന്നെ വേണ്ടിവരുമല്ലോ

No comments: