മരണാസന്നരായ കുട്ടികളുടെ ആഗ്രഹങ്ങള് സാഫല്യമാക്കാന് പ്രവർത്തിക്കുന്ന സംഘടന
കാന്സര് രോഗിയായ സാദിഖ്
അങ്ങനെ പൊലീസായി
അങ്ങനെ പൊലീസായി

കാക്കി വസ്‌ത്രത്തില്‍ പോലീസ് തൊപ്പിയണിഞ്ഞ് കമ്മീഷണറുടെ കസേരയില്‍ ഇരുന്ന് സാദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് എല്ലാ തരത്തിലും മനുഷ്യത്വത്തിന്റെ മുഖമുണ്ടായിരുന്നു. പോലീസും സാധാരണക്കാരനും ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി ഒത്തുചേര്‍ന്ന അത്യപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പോലീസ് കുപ്പായമിടാന്‍ അദമ്യമായി മോഹിക്കുകയും ജീവിതത്തെ പൂരിപ്പിക്കാനാകാതെ രക്‌താര്‍ബുദഗ കൊണ്ട് വിധി തടയുകയും ചെയ്‌ത സാദിഖ് എന്ന പത്തു വയസ്സുകാരന്റെ മോഹം സഫലമാക്കാനായിരുന്നു ഈ നാടകങ്ങള്‍.
സാദിഖിന്റെ മോഹം സഫലമാക്കാനായി ഒരു ദിവസത്തേക്ക് തന്റെ ഓഫീസും കസേരയും ഹൈദരാബാദ് പോലീസ് ചീഫ് മഹേന്ദര്‍ റെഡ്‌ഡി വിട്ടുനല്‍കാന്‍ തയ്യാറായത് ഏറെ സന്തോഷത്തോടെയായിരുന്നു. പോലീസ് കമ്മീഷണറാകാന്‍ മോഹിച്ചിരുന്ന സാദിഖിന്റെ മോഹം സാധിച്ചുകൊടുക്കാന്‍ മനുഷ്യത്വം മുന്‍ നിര്‍ത്തി പോലീസ്‌സേന ഒന്നടങ്കം തയ്യാറാകുകയും ചെയ്‌തു. തുടര്‍ന്ന് ഒരു ദിവസത്തെ കമ്മീഷണര്‍ക്ക് ഉന്നതരായ പോലീസ് ഉദ്യോഗസ്‌ഥര്‍ സല്യൂട്ട് നല്‍കി. തളര്‍ന്ന കൈകള്‍ കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാദിഖ് സല്യൂട്ട് സ്വീകരിച്ചു.
കരിംനഗര്‍കാരനായ സാദിഖിന് പോലീസില്‍ അനേകം ബന്ധുക്കളുണ്ട്. ബാലന്റെ ആഗ്രഹം സാധിച്ചു കൊടുത്തത് മാരകരോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'മേക് എ വിഷ്' ഫൗണ്ടേഷന്‍ ആയിരുന്നു. കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആഗസ്‌റ്റില്‍ തെലുങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാദിഖിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇത്തരം അനേകം പ്രവര്‍ത്തനങ്ങള്‍ സംഘടന ചെയ്യുന്നുണ്ട്. അടുത്തിടെ ബ്രയിന്‍ ട്യൂമര്‍ കൊണ്ട് വിഷമിക്കുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി സൂപ്പര്‍താരം പവന്‍ കല്യാണിനോട് സംഘടന ആശുപത്രി സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment