Pages

Monday, September 29, 2014

ORTHODOX UNIVERSITY IN BANGALORE

ബാംഗ്ലൂരില്ഓര്ത്തഡോക്സ്
യൂണിവേഴ്സിറ്റി വരുന്നു
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ യശ്ശസ്‌ ഉയര്‍ത്തിക്കൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ യൂണിവേഴ്‌സിറ്റി എന്ന ബ്രഹത്തായ ഒരു പദ്ധതിക്ക്‌ രൂപം നല്‌കുന്നു. ബാംഗ്ലൂര്‍ ഭദ്രാസനാധിപനായ അഭിവന്ദ്യ ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ കാഴ്‌ചപ്പാടില്‍ ഉരിത്തിരിഞ്ഞ ആശയമാണ്‌ ഓര്‍ത്തഡോക്‌സ്‌ യൂണിവേഴ്‌സിറ്റി. ബാംഗ്ലൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‌ ഏകദേശം 30 കിലോമീറ്റര്‍ അകലെയായി 12 ഏക്കര്‍ സ്ഥലത്താണ്‌ ഓര്‍ത്തഡോക്‌സ്‌ യൂണിവേഴ്‌സിറ്റി പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നത്‌. ഈ പദ്ധതി സാക്ഷാത്‌കരിച്ചാല്‍ ബാഹ്യകേരളത്തില്‍ മലങ്കര സഭയുടെ പുത്തന്‍ചുവട്‌വയ്‌പ്പായിരിക്കും അത്‌. നാല്‌ വര്‍ഷം മുമ്പാണ്‌ അഭിവന്ദ്യ ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ബാംഗ്ലൂര്‍ ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്‌. നേരത്തെ ഈ പദ്ധതിക്കായി വാങ്ങാനിരുന്ന സ്ഥലത്ത്‌ ഭൂമാഫിയകള്‍ ക്രമാതീതമായ വില ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ സ്ഥലം വാങ്ങല്‍ നടന്നിരുന്നില്ല ഇപ്പോള്‍ ഇതിനായി മറ്റൊരു സ്ഥലമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.ഈ പദ്ധതിയില്‍ അംഗമാകുവാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ താഴെക്കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
+91-94479 63528
                                  പ്രൊഫ്‌.ജോണ്‍ കുരാക്കാർ


No comments: