Pages

Monday, September 29, 2014

COMMUNAL CLASHES IN VADODARA

COMMUNAL CLASHES IN VADODARA
വഡോദരയില്സംഘര്ഷം
 140 people have been arrested in Vadodara, Gujarat, in connection with communal violence in the city allegedly triggered by an image posted on Facebook. Two men were stabbed yesterday during riots, the police said. No incident of violence has been reported .
The violence in Gujarat coincides with a visit to the United States by Prime Minister Narendra Modi, who is set to meet US President Barack Obama later on Monday on a trip emphasizing India's economic potential.Gujarat's government deployed riot police to control the clashes in Vadodara over the weekend and appealed to religious leaders to intervene to curb them. Mobile internet and bulk text messaging has been suspended for four days as a precautionary step.

ഗുജറാത്തിലെ വഡോദരയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് 100ലധികം പേരെ അറസ്റ്റ് ചെയ്തു. ഇരുവിഭാഗം ജനങ്ങള്‍ പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയുമാണ് ചെയ്യുന്നത്. സംഘര്‍ഷം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സപ്തംബര്‍ 30 വരെ പൊലീസ് വിലക്കി.അഹമ്മദാബാദില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയായുള്ള വഡോദരയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സമാന്തര സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ സംഘര്‍ഷം നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു. സ്ഥലത്ത് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

വഡോദരയിലെ യാകുത്പുര, പഞ്ച്‌റപോള്‍, ഫത്തേഹ്പുര, കംബര്‍വാഡ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ഫേസ് ബുക്കില്‍ ഒരു മതത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചിത്രങ്ങളും വാര്‍ത്തകളും പോസ്റ്റു ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സംഘര്‍ഷം ആരംഭിച്ചത്.

                                പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: