Pages

Tuesday, September 16, 2014

KERALA CELEBRATED JANMASHTAMI-2014

KERALA CELEBRATED JANMASHTAMI-2014
Kerala celebrates Janmashtami






         Janmashtami was celebrated with traditional gaiety and religious fervour across Kerala today.Special poojas and rituals like "prasadamoott" (ceremonial feast) and "gopuja" (cow worship) were performed in Krishna temples in the state.Long queues were seen before well-known shrines like Sree Krishna Temple in Guruvayur and Sree Padmanabha Swamy Temple here since early morning to offer worship to the deity during the day."Shoba yatras", the colourful pagentry organised by Hindu outfit Balagokulam marked the culmination of the festival in various places, attracting huge crowds.People lined the main roads here to have a glimpse of the procession in which hundreds of children dressed up as Lord Krishna walked through the streets.
 ശ്രീകൃഷ്ണ വേഷമണിഞ്ഞ് മയില്‍പ്പീലി ചൂടി നൂറുകണക്കിന് കുട്ടികള്‍ അണിനിരന്നപ്പോള്‍ നാട് വൃന്ദാവനമായി. ശ്രീകൃഷ്ണ ജന്മാഷ്ടമി ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായി ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ നാരായണ പാരായണവും പ്രത്യേക പൂജകളും നടന്നു. തിരുവനന്തപുരം നഗരത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടന്നു. വാദ്യമേളങ്ങള്‍ക്കും നിശ്ചല ദൃശ്യങ്ങള്‍ക്കും ഒപ്പം ശ്രീകൃഷ്ണ സ്തുതികളും മുഴങ്ങി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ഉപയാത്രകള്‍ പാളയം ഗണപതി ക്ഷേത്രത്തില്‍ ഒന്നിച്ചു . തുടര്‍ന്ന് ശോഭായാത്ര ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഏക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി.പാളയത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര എം.ജി.റോഡ് വഴി പുത്തരിക്കണ്ടം മൈതാനത്തില്‍ സമാപിച്ചു. നൂറ് കണക്കിന് കാണികള്‍ ഘോഷയാത്ര കാണാനും റോഡിനിരുവശവും തടിച്ച് കൂടി. വര്‍ക്കല, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, പാറശ്ശാല, വെള്ളറട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, ആര്യനാട്,വെള്ളനാട് തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ നടന്നു. നെയ്യാറ്റിന്‍കര, മലയിന്‍കീഴ്, ആറ്റിങ്ങല്‍ വീരളം, ഇടവ മാന്തറ, തിരുമല ത്രിചക്രപുരം, ബാലരാമപുരം പുന്നക്കുളം, വഞ്ചിയൂര്‍ ഋഷിമംഗലം, മരുതംകുഴി കേശവപുരം എന്നീ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകളും ജയന്തി ആഘോഷച്ചടങ്ങുകളും നടന്നു. 
ബാലഗോകുലം കൊല്ലം നഗരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മഹാശോഭായാത്ര ലക്ഷ്മിനട ക്ഷേത്രസന്നിധിയില്‍നിന്നാണ് ആരംഭിച്ചത്. ഓലയില്‍, പുതിയകാവ്, കടപ്പാക്കട, തുമ്പറ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ചെറുശോഭായാത്രകള്‍ നഗരം ചുറ്റിയശേഷം ലക്ഷ്മിനടയില്‍ എത്തിച്ചേര്‍ന്നു. രാധയും കണ്ണനും ഗോപികയും ഗോപാലനുമായി മാറി. ഉണ്ണിക്കണ്ണന്‍മാര്‍ ഉറിയില്‍നിന്ന് വെണ്ണയുണ്ട് ഗോകുലപതാക വാങ്ങിയാണ് ശോഭായാത്രയില്‍ പങ്കുചേര്‍ന്നത്. കലികാലത്തിന്റെ കന്മഷങ്ങള്‍ മറന്ന് ജന്മാഷ്ടമിയിലെ സന്ധ്യ ദ്വാപരയുഗത്തിലേതായി.കൃഷ്ണസ്തുതികളാലപിച്ചെത്തിയ ശോഭായാത്ര കല്ലുപാലം, ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ബീച്ച് റോഡ്, താമരക്കുളം ഗണപതിക്ഷേത്രം വഴി ചിറ്റടീശ്വരം ക്ഷേത്രത്തിലെത്തിയാണ് സമാപിച്ചത്. നഗര്‍ ആഘോഷസമിതി അംഗങ്ങള്‍ക്കൊപ്പം ചെയര്‍മാന്‍ എസ്.വി.മേനോന്‍, വിമല രാജാകൃഷ്ണന്‍, ജന.കണ്‍വീനര്‍ എസ്.ഗോപകുമാര്‍ എന്നിവര്‍ ശോഭായാത്രയ്ക്ക് നേതൃത്വം നല്‍കി.ശക്തികുളങ്ങരയിലെ ജന്മാഷ്ടമി ആഘോഷങ്ങള്‍ ഞായറാഴ്ച തന്നെ ആരംഭിച്ചിരുന്നു. ക്ഷേത്രാങ്കണങ്ങളും പ്രധാന കേന്ദ്രങ്ങളും പതാകകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു. വൈകിട്ട് അഞ്ചിന് ശക്തികുളങ്ങര, മുളങ്കാടകം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച മഹാശോഭായാത്ര വള്ളിക്കീഴ് ക്ഷേത്രത്തില്‍ സമാപിച്ചു. ദ്വാരകയും അമ്പാടിയും വൃന്ദാവനവും ഓര്‍മ്മിപ്പിക്കുന്ന മുപ്പതോളം നിശ്ചലദൃശ്യങ്ങള്‍ ശോഭായാത്രയെ ഭക്തിസാന്ദ്രമാക്കി. വൈകിട്ട് വള്ളിക്കീഴില്‍ സാംസ്‌കാരിക സമ്മേളനവും നടന്നു.

                         Prof. John Kurakar

No comments: