പോലീസില്
സ്ത്രീ സംവരണംനടപ്പാക്കുന്ന്തോടൊപ്പം അന്തസായി ജോലിചെയ്യാനുള്ള സാഹചര്യവും ഒരുക്കണം
നമ്മുടെ പോലീസ്സേനകള്‍ ഇപ്പോഴും പുരുഷാധിപത്യപരമാണ്.
. പുരുഷന്മാരേക്കാള്‍ കൂടുതല്‍
സ്ത്രീകളുള്ള കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. കായികശേഷിയും
കഠിനപ്രയത്‌നശേഷിയും
ആവശ്യപ്പെടുന്ന ജോലികള്‍ പുരുഷന്മാര്‍ക്കുമാത്രമേ
ചെയ്യാനാവൂ എന്ന പഴയ കാഴ്ചപാടൊക്കെ ഇന്ന് മാറി
കഴിഞ്ഞു . എല്ലാ രംഗത്തും പുരുഷനൊപ്പമുണ്ട്
സ്ത്രീ. ഭരണരംഗത്തെ ഉന്നതപദവികളില്‍
എത്രയോ സ്ത്രീകള്‍ വിജയകരമായി
പ്രവര്‍ത്തിക്കുന്നു.
മറ്റുരംഗങ്ങളിലും അങ്ങനെതന്നെ. ഈ കാലമാറ്റം
ഉള്‍ക്കൊള്ളുന്ന
ഒരു തീരുമാനമാണ് പോലീസിലെ
നിയമനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രഭരണകൂടം ഇപ്പോള്‍ എടുത്തിരിക്കുന്നത്.
പോലീസില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം
ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. കോണ്‍സ്റ്റബിള്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍വരെയുള്ള
പദവികളിലാണ് ഈ സംവരണതത്ത്വം
പാലിക്കേണ്ടത്. ഇനി ഒഴിവുകള്‍ നികത്തേണ്ടതും ഇതിന്റെ
അടിസ്ഥാനത്തിലാവണമെന്നും നിര്‍ദേശത്തിലുണ്ട്. എത്രയോ മുമ്പേ ഉണ്ടാകേണ്ടിയിരുന്ന
ഈ തീരുമാനം അഭിനന്ദനീയം
മാത്രമല്ല ഉടനടി നടപ്പാക്കേണ്ടതുമാണ്.

സ്ത്രീസൗഹൃദപരമല്ല
നമ്മുടെ പോലീസ് സ്റ്റേഷനുകളും അവയുടെ
അന്തരീക്ഷവുമെന്ന് എല്ലാവര്‍ക്കുമറിയാം.
പരാതിക്കാരും കേസുകളില്‍പ്പെടുന്നവരുമായ
സ്ത്രീകള്‍ മാത്രമല്ല, പോലീസില്‍ ജോലി ചെയ്യുന്ന
സ്ത്രീകളും പലതരം വിവേചനങ്ങള്‍
അനുഭവിക്കുന്നുവെന്ന പരാതി നേരത്തേയുണ്ട്. ഈ
സാഹചര്യം മനസ്സിലാക്കിയാണ് വനിതകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്
സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം
ഒരുക്കണമെന്നുകൂടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പോലീസ് സ്റ്റേഷന്റെ പരിസരത്തുതന്നെ
വനിതകള്‍ക്ക്
ശൗചാലയവും വിശ്രമസൗകര്യവും നിര്‍മിക്കണമെന്നും കേന്ദ്രഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ്സേനയെ ആധുനികീകൃതവും സ്ത്രീസൗഹൃദപരവുമാക്കി വനിതകള്‍ക്കെതിരായ
അക്രമങ്ങള്‍ തടയുകയാണ് ഈ
പരിഷ്‌കരണനിര്‍ദേശങ്ങളുടെ
ഉദ്ദേശ്യം. അതിനുവേണ്ടി ഈ സാമ്പത്തികവര്‍ഷത്തിന്റെ
ആദ്യപാദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 825 കോടി രൂപയും
കേന്ദ്രം നല്‍കിയിട്ടുണ്ട്. മഹിളാനുകൂലവും ലിംഗനീതിപരവുമായ ആധുനിക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള
ഈ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനത്തെ പോലീസ്
വിഭാഗങ്ങള്‍ എത്രത്തോളം ജാഗ്രതകാട്ടുമെന്നാണ്
ഇനി അറിയേണ്ടത്. അത്
ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാനഭരണകൂടങ്ങള്‍ക്കുണ്ട്; നിരീക്ഷിക്കേണ്ട ബാധ്യത
വനിതാശിശുസംരക്ഷണ വകുപ്പുകള്‍ക്കും
സാമൂഹികപ്രസ്ഥാനങ്ങള്‍ക്കുമാണ്
. പൊതുജനങ്ങളോട് നന്നായി പെരുമാറാനുള്ള പരിശീലനം പോലീസുകാർക്ക്
നല്കണം . വനിതകൾക്ക് പോലീസ് സ്റ്റേഷൻകളിൽ നിർഭയം കടന്നു
ചെല്ലാൻ കഴിയണം
.പോലീസ് സ്റ്റേഷനുകള്‍ നീതി നിര്‍വഹണം
നടപ്പാക്കുന്നതും ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്നതുമായ
ഇടങ്ങളാണെന്ന ബോധം പൊതുജനങ്ങളില്‍
സൃഷ്ടിക്കാന്‍ ഇതുവരെയും നമ്മുടെ
ഭരണകൂടങ്ങള്‍ക്കു
കഴിഞ്ഞിട്ടില്ല. പോലീസ്സേനകളാകട്ടെ ഭീഷണാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ഏതാണ്ടൊരു മത്സരബുദ്ധിതന്നെ
പ്രകടിപ്പിച്ചിട്ടുമുണ്ട്. പല പോലീസ്
സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നത്
അങ്ങേയറ്റത്തെ അസൗകര്യങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലുമാണ്.
വനിതാപോലീസിന് ജോലിചെയ്യാനുള്ള സൗകര്യങ്ങള്‍ പലയിടത്തുമില്ല.
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുംനേരെയുള്ള
അക്രമങ്ങള്‍ പെരുകിയിരിക്കുന്ന ഇക്കാലത്ത്
പോലീസില്‍ വനിതകളുടെ എണ്ണം
കൂട്ടേണ്ടത് അനിവാര്യമാണ്. നീതി തേടാന്‍
ശ്രമിക്കുന്ന സ്ത്രീകള്‍ക്ക്
വനിതാപോലീസിന്റെ സാന്നിധ്യം ആശ്വാസവും വിശ്വാസവും
പകരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
ഈ സാഹചര്യത്തിലാണ് പോലീസിനെ
മഹിളാനുകൂലമായി ആധുനികീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഉയര്‍ന്ന
സ്ത്രീവിദ്യാഭ്യാസ നിരക്കുള്ള കേരളം പോലുള്ള
സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്കും ഈ
സംവരണതത്ത്വം ഒരു പരിധിവരെ
പരിഹാരമാര്‍ഗമാവും.
കേരളാപോലീസില്‍ ആകെയുള്ളവരുടെ പത്തുശതമാനം
മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ എന്നുകൂടി ഓര്‍ക്കണം.
കേന്ദ്രനിര്‍ദേശം
പാലിച്ച് പോലീസില്‍ വനിതകളുടെ
എണ്ണം 33 ശതമാനമാക്കുന്നതിനൊപ്പം നടപ്പാക്കേണ്ട മറ്റൊന്നുകൂടിയുണ്ട്അന്തസ്സുള്ളതും വിവേചനരഹിതവും ആധുനികവുമായ തൊഴിലന്തരീക്ഷവും ജീവിതസാഹചര്യവും അവകൂടി ഉറപ്പാക്കുമ്പോഴേ മഹിളാനുകൂലമായ
ഈ സംവരണതത്ത്വം അര്‍ഥപൂര്‍ണമാകൂ.പോലീസില്‍ സ്ത്രീ
സംവരണംനടപ്പാക്കുന്ന്തോടൊപ്പം
അന്തസായി ജോലിചെയ്യാനുള്ള സാഹചര്യവും ഒരുക്കണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment