വനം സംരക്ഷിക്കാന് 'വൈല്ഡ്ലീക്സ്'
ശിഹാബുദ്ദീന് തങ്ങള്
ലോകത്ത് എവിടെനിന്നും ആര്‍ക്കും ഈ സൈറ്റില്‍ വനം-വന്യജീവി
കയ്യേറ്റങ്ങള്‍, വനവിഭവങ്ങളുടെ കൊള്ള,
അനധികൃത മരംമുറിക്കല്‍, വേട്ടയാടല്‍
തുടങ്ങി വനവുമായി ബന്ധപ്പെട്ട ഏതുരീതിയിലുള്ള
കുറ്റകൃത്യങ്ങളും ഈ സൈറ്റുവഴി
റിപ്പോര്‍ട്ടു
ചെയ്യാം. പോസ്റ്റുചെയ്യുന്ന ആളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ
തന്നെ വിവരങ്ങള്‍ കൈമാറാനുള്ള
സൗകര്യവും സൈറ്റ് നല്‍കുന്നുണ്ട്. ഇതിനായി ചില ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രം.സമാനമായ മറ്റു
സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി
വമ്പന്‍ വനംകൊള്ള നെറ്റ്‌വര്‍ക്കുകളെയും,
പ്രകൃതിയെ അമിതചൂഷണം ചെയ്യുന്ന ഭരണാധികാരികള്‍ ഉള്‍പ്പെടുന്ന വന്‍കിട ചൂഷകരെയാണ്
വൈല്‍ഡ്‌ലീക്ക്‌സ്
ലക്ഷ്യമിടുന്നത്. ഫിബ്രവരിയില്‍ ആരംഭിച്ച വെബ്‌സൈറ്റ്
പ്രചാരം നേടിവരികയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുവരെ 45 വിവരങ്ങള്‍ സൈറ്റില്‍
ലഭിച്ചു. ഇതില്‍ 28 എണ്ണം
വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സുമാത്രയിലെ കടുവ വേട്ട, റഷ്യയിലെയും
മെക്‌സിക്കോയിലെയും
മരംവെട്ടല്‍, അമേരിക്കയിലെ വനംകൊള്ള
തുടങ്ങിയ വിവരങ്ങള്‍ സൈറ്റിന്
ലഭിച്ച അറിയിപ്പുകളില്‍ ഉള്‍പ്പെടുന്നു. കെനിയയിലെ ആനക്കൊമ്പ് ഉള്‍പ്പെടെയുള്ള
വനവിഭവങ്ങള്‍ കടത്തുന്ന നെറ്റ്‌വര്‍ക്കിലെ
സര്‍ക്കാരുമായി
അടുത്ത ബന്ധമുള്ള ഒരു വമ്പനെ
കുറിച്ചും തെളിവുകള്‍ തങ്ങള്‍ക്ക്
ലഭിച്ചിട്ടുള്ളതായി സൈറ്റ് അവകാശപ്പെടുന്നു.
ലോകത്തെമ്പാടുമുള്ള
പ്രകൃതിസ്‌നേഹികളില്‍നിന്നും
പരിസ്ഥിതി സംഘടനകളില്‍ നിന്നുമുള്ള
സഹായം തങ്ങള്‍ക്കുണ്ടാകുമെന്ന്
ഇവര്‍ കരുതുന്നു.
സൈറ്റിലേക്ക് കൂടുതല്‍ വിവരങ്ങള്‍ എത്തുന്നതോടെ പ്രകൃതി
ചൂഷണത്തിന് എതിരായി ശക്തമായി ഇടപെടാനാകുമെന്ന്
വൈല്‍ഡ്‌ലീക്ക്‌സ്
പ്രതീക്ഷിക്കുന്നു (ചിത്രം കടപ്പാട് : Wildleaks )
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment