Pages

Friday, August 29, 2014

വർഗ്ഗീയവാദികളെ തുടക്കത്തിലെ നിലക്ക് നിർത്താൻസർക്കാരിനുകഴിയണം

ർഗ്ഗീയവാദികളെ തുടക്കത്തിലെ നിലക്ക്  നിർത്താൻർക്കാരിനുകഴിയണം

              ഇന്ത്യയിൽ പലയിടത്തും  നടക്കുന്ന  വർഗ്ഗീയ  പ്രവർത്തനങ്ങൾ  മതേതര രാഷ്ട്രത്തിനു  ചേരുന്നതല്ല .ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റാനുള്ള ഗൂഡാലോചന നടത്തുന്നു എന്ന ആരോപണങ്ങളില്‍ ബിജെപി നട്ടം തിരിയുന്നതിനിടയില്‍ അലിഗഡില്‍ ഒരു ക്രിസ്‌തീയ പള്ളി ഒറ്റ രാത്രി കൊണ്ട്‌ ഹിന്ദുക്ഷേത്രമാക്കി മാറ്റിയതായി റിപ്പോര്‍ട്ട്‌. അലിഗഡ്‌ അസ്രോയിയിലെ സെവന്‍ത്ത്‌ഡേ അഡ്‌വെന്റിസ്‌റ്റ് പളളിയാണ്‌ ചൊവ്വാഴ്ച രായ്‌ക്കുരാമാനം ശിവക്ഷേത്രമാക്കി മാറ്റിയത്‌. 1995 ല്‍ സ്‌നാനമേറ്റ്‌ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ച 72 പേര്‍ തിരികെ ഹൈന്ദവ വിശ്വാസത്തിലേക്ക്‌ മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.ചൊവ്വാഴ്‌ച ഹിന്ദു സംഘടനകള്‍ ചേര്‍ന്ന്‌ പള്ളിയില്‍ സ്‌ഥാപിച്ചിരുന്ന കുരിശ്‌ പുറത്തെറിയുകയും പള്ളിക്കുള്ളില്‍ ശുദ്ധികലശം നടത്തി ശിവന്റെ ചിത്രം പ്രതിഷ്‌ഠിക്കുകയും ചെയ്‌തിരുന്നു. ഗേറ്റിലും ശിവന്റെ ചിത്രം പതിച്ചിട്ടുണ്ട്‌. ദലിത്‌-ആദിവാസി വിഭാഗത്തില്‍ പെടുന്ന ഈ കുടുംബങ്ങളുടെ പഴയ മതത്തിലേക്കുള്ള തിരിച്ചു പോക്കിനെ 'തറവാട്ടിലേക്ക്‌ മടക്കം' എന്നാണ്‌ ഹിന്ദു സംഘടനകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. സ്വന്തം താല്‍പ്പര്യ പ്രകാരം ഹിന്ദുമതം ഉപേക്ഷിച്ചവര്‍ തെറ്റ്‌ മനസ്സിലാക്കി തിരിച്ചുവന്നു. തങ്ങളുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഇനി ആരേയും അനുവദിക്കില്ലെന്നും ഇതിനെ മതപരിവര്‍ത്തനം എന്നല്ല തറവാട്ടിലേക്ക് മടക്കം എന്നാണ് വിശേഷിപ്പി​ക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
                 ജാതിവിവേചനമാണ്‌ തങ്ങളെ ഹിന്ദുമതം വിടാന്‍ അന്ന്‌ പ്രേരിപ്പിച്ചത്‌. എന്നാല്‍ പുതുക്രിസ്‌ത്യാനിയായ ശേഷവും ഇക്കാര്യത്തില്‍ മാറ്റമൊന്നും കണ്ടില്ല. അവിടെയും വിവേചനം നേരിടേണ്ടി വന്നു. മുമ്പ്‌ ഹിന്ദുവായിരുന്നപ്പോള്‍ താഴ്‌ന്ന ജോലിയായിരുന്നു ചെയ്യേണ്ടി വന്നത്‌. പിന്നീട്‌ 19 വര്‍ഷം ക്രിസ്‌ത്യാനികളായി മാറിയപ്പോഴും ഇതിന്‌ മാറ്റമുണ്ടായില്ല. പള്ളി സ്‌ഥാപിച്ച ശേഷം മിഷിണറിമാര്‍ അവരുടെ പാട്ടിന്‌ പോയി. പിന്നീട്‌ ആരും തിരിഞ്ഞു നോക്കിയില്ല. നികൃഷ്‌ടരും പഴിക്കപ്പെട്ടവരുമായ തങ്ങളുടെ അടുത്തേക്ക്‌ ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ പോലും ആരും വന്നില്ല. മിഷിനറിമാര്‍ സ്‌ഥാപിച്ച പള്ളിയില്‍ ഗ്രാമീണരില്‍ ചിലരുടെ വിവാഹം നടന്നു അത്രമാത്രം. ഹിന്ദുമതത്തില്‍ തിരിച്ചെത്തിയവര്‍ പറഞ്ഞു. ആദ്യ വിശ്വാസത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുകയാണെന്നും ഇവര്‍ വ്യക്‌തമാക്കി. അതേസമയം പുതിയ സംഭവവികാസങ്ങള്‍ സ്‌ഥലത്ത്‌ സംഘര്‍ഷം പുകയുന്നതിന്‌ കാരണമായിട്ടുണ്ട്‌. ശിവന്റെ ചിത്രം അജ്‌ഞാതര്‍ എടുത്തു മാറ്റിയെന്നും അത്‌ ഗ്രാമവാസിയുടെ വീട്ടില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്‌.
               പുതിയ സംഭവം ലൗ ജിഹാദിന്റെ മറ്റൊരു പതിപ്പാണെന്നാണ്‌ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ ആരോപണം. ആദ്യം ലൗ ജിഹാദെന്ന്‌ കേട്ടു. ഇപ്പോള്‍ തറവാട്ടിലേക്ക്‌ മടക്കവും ഹിന്ദുരാഷ്‌ട്രം സൃഷ്‌ടിക്കാനുള്ള ഗൂഡാലോചനയാണ്‌ ഇതെന്നും ഹിന്ദു സംഘടനകള്‍ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയുമാണ്‌ കുടുംബങ്ങളെ തിരികെ കൊണ്ടുപോയതെന്ന ആരോപണമാണ്‌ ക്രിസ്‌തീയ വിഭാഗം ഉയര്‍ത്തുന്നത്‌. പള്ളിക്കുള്ളില്‍ ശുദ്ധികലശം നടത്തിയതിനെയും ഇവര്‍ അപലപിച്ചു. അതേസമയം വരാനിരിക്കുന്ന ഏതോ ആപത്ത്‌ മുന്നില്‍കണ്ടെന്നവണ്ണം ഗ്രാമീണര്‍ ഒന്നടങ്കം ആശങ്കയിലാണ്‌.

                              പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

                                       

No comments: