ശില്പി ചുനക്കര രാജൻ നിര്യാതനായി
Artist and sculptor Chunakkara K R Rajan (58) died on3rd June,2014. He leaves behind his wife Thankamani and children Thara and Vishnu. He had an organization named Chithrasala, School of Painting, at Charummoodu in the district.
He had won the national award for handicrafts from the National Handicraft Development Corporation, was awarded the International Book Project Award for painting from the United States in 1980. In 1995, he bagged the Kerala Lalithakala Academy Gold Medal in painting.
പ്രശസ്ത ശില്പിയും ചിത്രകാരനും കലാ സംവിധായകനുമായ ചുനക്കര തെക്ക് ഐരൂർ പുന്തിലേത്ത് കിഴക്കതിൽ ചുനക്കര കെ.ആർ. രാജൻ (56) നിര്യാതനായി. നന്ദികേശ ശില്പങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു രാജൻ. പഞ്ചരത്നങ്ങൾ കൊണ്ട് കെട്ടുകാളയെ നിർമ്മിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ രാജന്റെ നിരവധി എണ്ണച്ചായ ചിത്രങ്ങൾ ലണ്ടൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ജില്ലകളിൽ ക്ഷേത്രങ്ങൾ പണിതിട്ടുള്ള ഇദ്ദേഹം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നാല് ഏക്കറോളം സ്ഥലത്ത് തടിയിൽ ചിത്രപ്പണികളോടുകൂടിയ വിശ്വകർമ്മക്ഷേത്രവും വിശ്വകർമ്മാവിന്റെ അഞ്ഞൂറു കിലോയിലധികം ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും നിർമ്മിച്ചിട്ടുണ്ട്. വിരാട് വിശ്വകർമ്മ സേനയുടെ സംസ്ഥാന രക്ഷാധികാരിയായിരുന്നു. 1994ൽ ശില്പകലയിൽ ദേശീയ അവാർഡും 1995 ൽ മികച്ച ചലച്ചിത്രമായ അച്ഛൻപട്ടാളം സിനിമയ്ക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചതിന് ദേശീയ അവാർഡും ലഭിച്ചു. 1993ൽ ചിത്രകലയിൽ കേരള ലളിതകലാ അക്കാഡമിയുടെ സ്വർണ മെഡൽ, 80ൽ അമേരിക്കയിലെ ഇന്റർനാഷണൽ ബുക്ക് പ്രോജക്ട് അവാർഡുകൾ, 96 ൽ ഇംഗ്ലണ്ടിൽ നിന്നു ചിത്ര-ശില്പകലയ്ക്കുള്ള ഫെലോഷിപ്പ്, 95ൽ തിരുവിതാംകൂർ മഹാരാജാവിൽ നിന്നു ശില്പകലാനിധി പട്ടം, 96ൽ ഗ്രാമശ്രീ അവാർഡ്, 2005ൽ സംസ്ഥാന സർക്കാരിന്റെ തച്ചുശാസ്ത്ര ശില്പരത്ന അവാർഡ് എന്നിവ നേടി.
ഇന്ന് രാവിലെ 11ന് മൃതദേഹം ചാരുംമൂട് സെന്റ് മേരീസ് എൽ.പി സ്കൂളിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കം, മക്കൾ: താര, വിഷ്ണു, മരുമകൻ: രാജേഷ്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment