വിറകുപുരയിൽ സൂക്ഷിച്ച 150 പവൻ കവർന്നു
മോഷ്ടാക്കളെ ഭയന്ന് വീടിന്റെ വിറകുപുരയിൽ ചാക്കിൽകെട്ടി സൂക്ഷിച്ച 150 പവൻ ആഭരണങ്ങൾ കവർന്നു. നീലേശ്വരം രാമരം തട്ടാച്ചേരിയിലെ കാത്തിം അബ്ദുൾറഹ്മാന്റെ ഭാര്യയുടെയും മകളുടെയും ആഭരണങ്ങളാണ് മോഷണം പോയത്. ബാഗിലാക്കിയ ആഭരണങ്ങൾ ചാക്കിൽ കെട്ടി മേയ് 30നാണ് വിറകുപുരയിൽ സൂക്ഷിച്ചത്.അബ്ദുൾറഹ്മാൻ ഇന്നലെ ബന്ധുവീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ വിറകുപുരയുടെ ജനൽകമ്പി വളച്ച നിലയിൽ കണ്ടു. വാതിൽ തുറന്നു നോക്കിയപ്പോൾ ചാക്കുകെട്ട് കണ്ടില്ല. നീലേശ്വരം സി.ഐ യു.പ്രേമൻ, എസ്.ഐ മധുമദനൻ എന്നിവർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും പരിശോധിച്ചു. അന്വേഷണം ഊർജിതമാക്കി

പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment